Around us

പതിനൊന്നുകാരിയെ പെരുവഴിയിലാക്കി വീട് ജപ്തി; പ്രതിഷേധമുയര്‍ന്നപ്പോള്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി എസ്ബിഐ

THE CUE

നെടുമങ്ങാട് പനവൂരിലെ വീട് ജപ്തി ചെയ്ത സംഭവത്തില്‍ പ്രമാണം കുടുംബത്തിന് തിരികെ നല്‍കി പ്രശ്നത്തില്‍ നിന്നും തടിയൂരാന്‍ ബാങ്കിന്റെ ശ്രമം. ജപ്തി നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധമുണ്ടായതിനേത്തുടര്‍ന്നാണ് എസ്ബിഐ നീക്കം. കുടുംബത്തെ വീട്ടില്‍ തിരികെ പ്രവേശിപ്പിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ബാങ്ക് നിയമോപദേശവും തേടിിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസും ധനമന്ത്രി ടി എം തോമസ് ഐസക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു.

നെടുമങ്ങാട് സംഭവം ഒറ്റപ്പെട്ടതല്ല. മൊറട്ടോറിയത്തില്‍ സര്‍ക്കാരിന്റെ വാക്കും പഴയചാക്കും ഒരുപോലെയാണ്. കര്‍ഷകരെ മുഴുവന്‍ ബാങ്കുകള്‍ പീഡിപ്പിക്കുകയാണ്.
രമേശ് ചെന്നിത്തല
നെടുമങ്ങാട് പനവൂര്‍ പഞ്ചായത്തിലെ കുളപ്പാറ കുന്നുംപുറത്ത് ബാലുവിന്റെ വീടാണ് കഴിഞ്ഞ ദിവസം എസ്ബിഐ വെഞ്ഞാറമ്മൂട് ശാഖ ജപ്തി ചെയ്തത്.

പതിനൊന്ന് വയസ്സുകാരിയടക്കം രണ്ട് കുട്ടികളുള്ള കുടുംബത്തിന്റെ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. വിദ്യാര്‍ത്ഥിനി ജപ്തി ചെയ്ത വീടിന് മുന്നില്‍ നില്‍ക്കുന്ന ദൃശ്യമടക്കമുള്ള വാര്‍ത്ത പുറത്തുവന്നതോടെ സംഭവം വലിയ വിവാദമാകുകയായിരുന്നു. പെരുവഴിയിലായ കുടുംബം മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് രാത്രി തള്ളി നീക്കിയത്. പാകം ചെയ്ത ആഹാരം പോലും കുടുംബത്തിന് വീട്ടില്‍ നിന്നെടുക്കാനായില്ല.

വീട് നിര്‍മ്മാണ സമയത്ത് ബാലു രണ്ടുലക്ഷം രൂപ ബാങ്കില്‍ നിന്നും വായ്പയെടുത്തിരുന്നു. വായ്പ കൃത്യമായി തിരിച്ചടച്ചുകൊണ്ടിരുന്നതിനിടെ ബാലുവിന് ചില ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും തുടര്‍ന്ന് തിരിച്ചടവ് മുടങ്ങുകയായിരുന്നു. തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവു പ്രകാരമാണ് ജപ്തിയെന്നാണ് ബാങ്കിന്റെ വിശദീകരണം.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT