Around us

'ചാലഞ്ചില്‍ മതനിന്ദ ഒളിച്ചുകടത്തുന്നു'; വയനാടിനായി ഡിവൈഎഫ്‌ഐ നടത്തുന്ന പോര്‍ക്ക് ചാലഞ്ചിനെതിരെ നാസര്‍ ഫൈസി കൂടത്തായി

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ടവര്‍ക്ക് വീട് നിര്‍മിക്കുന്നതിനായി ഡിവൈഎഫ്‌ഐ നടത്തുന്ന ധന സമാഹരണ ചാലഞ്ചില്‍ മതനിന്ദ ഒളിപ്പിച്ചു കടത്തുകയാണെന്ന ആരോപണവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. ഡിവൈഎഫ്‌ഐ നടത്തുന്ന പോര്‍ക്ക് ചാലഞ്ചിനെതിരെയാണ് സമസ്ത നേതാവ് രംഗത്തെത്തിയത്. വയനാട്ടിലെ ദുരന്തത്തില്‍ പെട്ടവരില്‍ അധികവും പന്നിയിറച്ചി നിഷിദ്ധമായി കരുതിയവരാണെന്നും അതറിഞ്ഞുകൊണ്ട് ഡിെൈവഫ്‌ഐ അതിനെ ചലഞ്ചാക്കി മാറ്റി ഫണ്ടുണ്ടാക്കി നല്‍കുകയാണെന്നുമാണ് ആരോപണം. അനുവദനീയമായ ഭക്ഷണം പലതും ചാലഞ്ചാക്കാമായിരുന്നിട്ടും ദുരിതത്തില്‍ പെട്ടവരില്‍ വലിയൊരു വിഭാഗത്തിന് നിഷിദ്ധമായ ഭക്ഷണത്തില്‍ വരുമാനമുണ്ടാക്കി ദുരിത നിവാരണം നടത്തുന്നത് അവഹേളനമാണെന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ നാസര്‍ ഫൈസി കൂടത്തായി കുറിച്ചു. ഡിവൈഎഫ്‌ഐ കോതമംഗലം മുനിസിപ്പല്‍ നോര്‍ത്ത് മേഖലാ കമ്മിറ്റിയാണ് പോര്‍ക്ക് ചാലഞ്ച് സംഘടിപ്പിച്ചത്.

പോസ്റ്റില്‍ പറയുന്നത്

*ചലഞ്ചില്‍ ഒളിച്ച് കടത്തുന്ന മത നിന്ദ*

മതനിരപേക്ഷതയെ സങ്കര സംസ്‌കാരമാക്കുന്ന ചെഗുവേരിസം.

വയനാട്ടിലെ ദുരിതത്തില്‍ പെട്ടവര്‍ അധികവും പന്നി ഇറച്ചി നിഷിദ്ധമായി കരുതിയവരാണ്. അറിഞ്ഞ് കൊണ്ട് DYFI കോതമംഗലം കമ്മറ്റി അത് ചലഞ്ചാക്കി ഫണ്ടുണ്ടാക്കി നല്‍കുകയാണ്. അനുവദനീയമായ ഭക്ഷ്യം പലതും ചലഞ്ചാക്കാമായിരുന്നിട്ടും ദുരിതരില്‍ വലിയൊരു വിഭാഗത്തിന് നിഷിദ്ധ ഭക്ഷ്യത്തിന്റെ വരുമാനമുണ്ടാക്കി ദുരിത നിവാരണം നടത്തുന്നത് സാമാന്യമായി പറഞ്ഞാല്‍ അവഹേളനമാണ്. വയനാട്ടുകാരെ ഭക്ഷിപ്പിക്കുന്നില്ലെന്ന ' ന്യായം '' അത് കൊണ്ട് കിട്ടുന്ന വരവ് വയനാട്ടുകാരെ അവഹേളിക്കലാണെന്ന് ധരിക്കുന്നതിനുള്ള മറുപടിയാവില്ല.

നാസര്‍ ഫൈസി കൂടത്തായി

പോസ്റ്റില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. ചാലഞ്ചിലും മതം കണ്ടെത്തിയെന്ന വിമര്‍ശനം നാസര്‍ ഫൈസി കൂടത്തായിക്കെതിരെ വ്യാപകമായി ഉയരുന്നുണ്ട്. സമസ്ത നേതാവിന്റെ കണ്ടെത്തല്‍ സംഘപരിവാരിന് വളംവെയ്ക്കുന്നതാണെന്ന പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു. മുസ്ലീങ്ങള്‍ക്ക് പലിശ നിഷിദ്ധമാണെന്നിരിക്കെ, പലിശ സ്ഥാപനങ്ങള്‍ കൊടുക്കുന്ന പണം ദുരിത ബാധിതര്‍ക്ക് വേണ്ടെന്ന് പന്നിയിറച്ചി വിരോധികള്‍ പറയാത്തതെന്താണെന്ന് കെ.ടി.ജലീല്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. വയനാടിന് കൈത്താങ്ങാകുന്നതിനായി ഡിവൈഎഫ്‌ഐ സംസ്ഥാനമൊട്ടാകെ വിവിധ ചാലഞ്ചുകളിലൂടെ ധനസമാഹരണം നടത്തി വരികയാണ്. 2018ലെ പ്രളയ കാലത്തിന് സമാനമായി ആക്രി ചാലഞ്ച് അടക്കമുല്‌ള നിരവധി ചാലഞ്ചുകള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തി വരുന്നു. ഇതിന്റെ ഭാഗമായാണ് കോതമംഗലത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോര്‍ക്ക് ചാലഞ്ച് നടത്തിയത്.

'നീ വേണം ഈ മോശം അഭിപ്രായം മാറ്റാന്‍': അന്നയുടെ ജീവനെടുത്ത കോര്‍പ്പറേറ്റ് സമ്മര്‍ദങ്ങള്‍

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

മ്യൂസിക് ലോഞ്ചുമായി തെക്ക് വടക്ക് ടീം, 'കസകസ' ക്യാമ്പസുകളിലേക്ക്,

മരിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അന്ന വിളിച്ചിരുന്നു, പറഞ്ഞത് ജോലിഭാരത്തെ കുറിച്ച്, സുഹൃത്തിന്റെ വെളിപ്പെടുത്തൽ

ചേട്ടൻ പൂസല്ല, മാസ്സാണ്; വിനായകൻ ആടിത്തകർത്ത 'തെക്ക് വടക്കി'ലെ ആദ്യഗാനം 'കസ കസ' എത്തി

SCROLL FOR NEXT