Around us

'സദ്ദാമെന്ന് വിളിച്ചു, ഇറാഖില്‍ പോകാന്‍ പറഞ്ഞ് ആക്ഷേപിച്ചു ; വംശീയാധിക്ഷേപം വെളിപ്പെടുത്തി നാസര്‍ ഹുസൈന്‍

അമേരിക്കയില്‍ പൊലീസിന്റെ അതിക്രമത്തില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടതിന് പിന്നാലെ ഒരു വിഭാഗം നേരിടുന്ന വംശീയാധിക്ഷേപം ലോകമാകെ ചര്‍ച്ചയായിരിക്കുകയാണ്. ഇപ്പോള്‍ വര്‍ഷങ്ങളായി താന്‍ നേരിടുന്ന അധിക്ഷേപം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. തന്റെ മാതാവ് ഇംഗ്ലീഷുകാരിയും, പിതാവ് ഇന്ത്യക്കാരനുമായതും, പേരിലെ ഹുസൈന്‍ എന്ന ഭാഗവും അധിക്ഷേപത്തിന് കാരണമായിട്ടുണ്ടെന്ന് നാസര്‍ ഹുസൈന്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ചിലരെന്നെ പാക്കി എന്ന് വിളിച്ചു, ചിലര്‍ സദ്ദാമെന്നും, ചിലര്‍ ഇറാഖിലേക്ക് പോകൂ എന്നായിരുന്നു പറഞ്ഞത്. ഞാനൊരു മിഡില്‍ക്ലാസ് കുടുംബത്തില്‍ വളര്‍ന്നയാളാണെന്നതും, പിതാവ് ഇന്ത്യക്കാരനാണെന്നതും ചിലര്‍ക്കിടയില്‍ എന്നെ നിസാരനാക്കി. സര്‍ നെയിം വെച്ച് പലപ്പോഴും വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ട്', നാസര്‍ ഹുസൈന്‍ പറയുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് നടന്ന ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെയും താന്‍ അധിക്ഷേപിക്കപ്പെട്ടിരുന്നുവെന്നും നാസര്‍ ഹുസൈന്‍ വെളിപ്പെടുത്തി. ഇവന്‍ സദ്ദാമാണ്, എന്തുകൊണ്ടാണ് വന്ന സ്ഥലത്തേക്ക് മടങ്ങാത്തത് എന്നായിരുന്നു ചോദ്യം. പക്ഷെ മൈക്കലും എബോണിയുടെ അനുഭവിച്ചത് നോക്കുമ്പോള്‍ ഇത് കുറവാണ്. 'ബ്ലാക്ക് ലൈവ്‌സ് മാറ്റേര്‍സ്' ചര്‍ച്ചയാക്കേണ്ട മികച്ച സമയം ഇത് തന്നെയാണെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു.

'ബ്ലാക്ക് ലൈവ്‌സ് മാറ്റേര്‍സ് ബാഡ്ജ് ധരിക്കുന്നതിനേക്കാള്‍ പ്രധാനം ഈ വിഷയവും അതിലെ സന്ദേശവുമാണ്. ഇനിയും ഇത്തരം അധിക്ഷേപങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. ആഴ്ചകള്‍ക്ക് മുമ്പ്, വാര്‍ത്ത കണ്ടുകൊണ്ടിരിക്കുമ്പോള്‍ കറുത്ത വര്‍ഗക്കാരനായ ഒരാള്‍ കൊല്ലപ്പെടുന്നത് കണ്ടിരുന്നു. എന്നാല്‍ അത് മുഴുവന്‍ കാണാന്‍ എനിക്ക് കഴിഞ്ഞില്ല. പിന്നീട് അത് മുഴുവന്‍ കാണാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു, അത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നി. കാരണം നമ്മള്‍ കുറേക്കാലമായി ഇതില്‍ നിന്നും നോട്ടം മാറ്റിയിരിക്കുകയായിരുന്നില്ലേ', നാസര്‍ ഹുസൈന്‍ പറയുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT