Around us

മോദി സാമൂഹ്യമാധ്യമങ്ങള്‍ വിടുന്നത് ആപ്പ് ഇറക്കാനെന്ന് സൂചന ; വിദ്വേഷമാണ് ഉപേക്ഷിക്കേണ്ടതെന്ന് രാഹുല്‍ 

THE CUE

പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നത് സ്വന്തം പേരില്‍ മൊബൈല്‍ ആപ്പ് ഇറക്കുന്നതിന്റെ മുന്നോടിയായെന്ന് സൂചന. സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ വിടുന്നത് ആലോചനയിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച രാത്രിയാണ് ട്വീറ്റ് ചെയ്തത്. വരുന്ന ഞായറാഴ്ചയോടെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നീ അക്കൗണ്ടുകള്‍ ഒഴിവാക്കുന്നത് പരിഗണനയിലെന്നായിരുന്നു അപ്രതീക്ഷിത പ്രഖ്യാപനം.

ഇതുസംബന്ധിച്ച വിവരങ്ങള്‍ തുടര്‍ന്ന് അറിയിക്കുമെന്നും അദ്ദേഹം പരാമര്‍ശിച്ചിരുന്നു. മോദി സോഷ്യല്‍മീഡിയ വിടുന്നുവെന്ന പ്രഖ്യാപനം പലതരം ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. എന്നാല്‍ സ്വന്തമായി ആപ്ലിക്കേഷന്‍ പുറത്തിറക്കാനാണിതെന്ന് പ്രധാനമന്ത്രിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം മോദിയുടെ അറിയിപ്പിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രംഗത്തെത്തി.

സാമൂഹിക മാധ്യമങ്ങളല്ല, വിദ്വേഷമാണ് മോദി ഉപേക്ഷിക്കേണ്ടതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളില്‍ കോടിക്കണക്കിനാളുകള്‍ മോദിയെ ഫോളോ ചെയ്യുന്നുവെന്നാണ് കണക്കുകള്‍. ഫെയ്‌സ്ബുക്കില്‍ നാലരക്കോടിയും ട്വിറ്ററില്‍ അഞ്ച് കോടിയും ഇന്‍സ്റ്റഗ്രാമില്‍ മൂന്നരക്കോടിയും പിന്‍ഗാമികളുണ്ട്. പിന്തുടരുന്നവരുടെ എണ്ണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പിന്നില്‍ രണ്ടാമനാണ് മോദി.ഇതില്‍ നിരവധി ഫേക്ക് അക്കൗണ്ടുകളുണ്ടെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT