Around us

മോദി ബഹുമുഖ പ്രതിഭയെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര, ആഗോള സ്വീകാര്യതയുള്ള ദാര്‍ശനികനെന്നും വാഴ്ത്തല്‍

പ്രധാനമന്ത്രി നരേന്ദ്രമോദി അന്താരാഷ്ട്ര പ്രശസ്തി നേടിയ ദാര്‍ശനികനാണെന്ന് സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്ര. ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രാദേശികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബഹുമുഖ പ്രതിഭയാണ് നരേന്ദ്രമോദി. അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടന വേദിയായില്‍ വെച്ചായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര മോദിയെ വാഴ്ത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് എന്‍ വി രമണ, അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍, ജസ്റ്റിസ് എല്‍ നാഗേശ്വര റാവു എന്നിവര്‍ വേദിയിലുണ്ടായിരുന്നു. സുപ്രീംകോടതിയിലെയും ഹൈക്കോതികളിലെയും ജഡ്ജിമാര്‍, 24 രാജ്യങ്ങളിലെ ജഡ്ജിമാര്‍, മുന്‍ ജഡ്ജിമാരും അഭിഭാഷകരും സമ്മേളനത്തിലുണ്ട്.

അടുത്തിടെ ഉണ്ടായ ചില നിര്‍ണായകമായ വിധികള്‍ ഇന്ത്യക്കാര്‍ പൂര്‍ണമനസ്സോടെ സ്വീകരിച്ചതായി ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ വിധികള്‍ ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അയോധ്യ വിധിയുടെ അനന്തരഫലത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കപ്പെട്ടിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എന്നാല്‍ ഇന്ത്യക്കാര്‍ വിധിയെ സ്വീകരിക്കുകയായിരുന്നുവെന്ന് നരേന്ദ്രമോദി പറഞ്ഞു.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT