Around us

എന്റെ ജീവൻ അപകടത്തിലാണ്, എന്തെങ്കിലും സംഭവിച്ചാൽ കാഴ്ച്ച ഫിലിം ഫോറത്തിൽ അന്വേഷണം വേണം; സനൽ കുമാർ ശശിധരൻ

തന്റെ ജീവൻ അപകടത്തിലാണെന്നും, തനിക്കെന്തെങ്കിലും സംഭവിച്ചാൽ കാഴ്ച്ച ഫിലിം ഫോറം ഓഫീസിൽ അന്വേഷണങ്ങൾ നടത്തണമെന്നും സംവിധായകൻ സനൽ കുമാർ ശശിധരൻ. ഫേസ്‍ബുക് പോസ്റ്റിലൂടെ ആശങ്ക പങ്കുവെച്ച സനൽ, തുടർന്ന് താൻ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കുമയച്ച പരാതിയുടെ പകർപ്പും പങ്കുവെച്ചിട്ടുണ്ട്.

എന്തുതന്നെ സംഭവിച്ചാലും താൻ പോലീസ് സംരക്ഷണം ആവശ്യപ്പെടാൻ പോകുന്നില്ലെന്നും, തനിക്കെന്തെങ്കിലും സംഭവിച്ചാൽ കാഴ്ചയിൽ നടക്കുന്ന സംഭവങ്ങൾക്കെതിരെയുള്ള അന്വേഷണത്തിന് പൊതുജനം ശബ്ദമുയർത്തണമെന്നും സനൽ പറഞ്ഞു. കാഴ്ച്ചയിൽ നിന്നുമിറങ്ങുമ്പോൾ എന്തോ ഒന്ന് തനിക്ക് പിറകെ വരുന്നതായും, അതിന് പിന്നിൽ താൻ കരുതുന്നതിനേക്കാൾ വലിയ കാര്യങ്ങളുണ്ടെന്നും സനൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

സനലും അംഗമായിരുന്ന കാഴ്ച്ച ഫിലിം ഫോറത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്. തന്റെ അനുവാദമില്ലാതെ ഒട്ടേറെ ആളുകൾ അവിടെ വന്നുപോകുന്നതായും ഓഫിസിൽ അനാശ്യാസ്യപ്രവർത്തനങ്ങൾ നടന്നിരുന്നതായി സംശയിക്കുന്നുവെന്നും ഫേസ്‍ബുക്കിൽ പങ്കുവെച്ച പരാതിയിൽ സനൽ ആരോപിക്കുന്നു. തന്റെ സഹപ്രവർത്തകർ തന്നെയാണവയ്ക്ക് കൂട്ടുനിൽക്കുന്നത്. പലവട്ടം തന്റെ സ്ത്രീകളായ സഹപ്രവർത്തകർ മാനസികമായ അസ്വാസ്ഥ്യം തന്നോട് പ്രകടിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

2019 മാർച്ച് 31 ന് കോഴിക്കോട് റോഡരികിൽ മരിച്ച നിലയിൽ കാണപ്പെട്ട ശാലു എന്ന ട്രാൻജൻഡറിന്റെ മരണത്തിലും സനൽ സംശയങ്ങൾ ആരോപിക്കുന്നു. മരണത്തിന് കുറച്ചുദിവസങ്ങൾ മുൻപ് ശാലു കാഴ്ചയുടെ ഓഫീസിൽ വന്നിരുന്നതായും, മരണപ്പെടുമ്പോൾ ശാലുവിന്റെ ദേഹത്തുണ്ടായിരുന്ന പുതപ്പ് കാഴ്ച്ചയിലേതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പലദിവസമായി ഓഫീസ് അടഞ്ഞുകിടന്നിട്ടും സഹപ്രവർത്തകർ യാതൊന്നും അന്വേഷിക്കാതിരുന്നതും തന്റെ സംശയങ്ങൾ വർദ്ധിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

ദുബായ് -അബുദബി ഷെയറിങ് ടാക്സി പരീക്ഷിക്കാന്‍ ആർടിഎ

SCROLL FOR NEXT