Around us

എന്ത് കണ്ടിട്ടാണ് എല്‍ഡിഎഫില്‍ നിന്ന് ആളുകള്‍ കോണ്‍ഗ്രസിലേക്ക് പോകേണ്ടത്?, സ്വപ്‌നം കാണ്ടാലും നടക്കില്ല: എം.വി ജയരാജന്‍

എല്‍.ഡി.എഫില്‍ നിന്ന് ഘടകക്ഷികള്‍ യുഡിഎഫിലേക്ക് വരുമെന്ന ചിന്തന്‍ ശിബിര്‍ പ്രസ്താവനയില്‍ പ്രതികരണവുമായി സി.പിഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. സ്വപ്‌നം ആര്‍ക്കും കാണാമെന്നും എന്നാല്‍ എല്‍.ഡി.എഫില്‍ നിന്ന് ആരെയും യു.ഡി.എഫിലേക്ക് കിട്ടാന്‍ പോകുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു.

എന്ത് കണ്ടിട്ടാണ് ആളുകള്‍ കോണ്‍ഗ്രസിലേക്ക് പോകേണ്ടത്. കെ.പി.സി.സി പ്രസിഡന്റ് തന്നെ ബിജെപിയിലേക്ക് ടിക്കറ്റെടുത്ത് നില്‍ക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു.

വടകര എം.എല്‍.എ കെ. കെ. രമയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചതില്‍ സി.പി.ഐ.എമ്മിന് പങ്കില്ല. രമക്കെതിരെ ഒരിക്കലും ഭീഷണി ഉണ്ടാകാന്‍ പാടില്ല. അതിന് പിന്നില്‍ ആരായിരുന്നാലും അന്വേഷിച്ച് കണ്ടെത്തണമെന്നും ജയരാജന്‍ പറഞ്ഞു.

മുന്നണി വിട്ടു പോയ കക്ഷികളെ യു.ഡി.എഫ് പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നാണ് കോഴിക്കോട് വെച്ച് നടന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരിലെ രാഷ്ട്രീയ പ്രമേയം. വി.കെ. ശ്രീകണ്ഠന്‍ എം.പി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് ഇക്കാര്യം പറയുന്നത്.

എല്‍.ഡി.എഫില്‍ പല കക്ഷികളും അതൃപ്തരാണ്. ഇത് മുതലെടുത്ത് ഇത്തരം പാര്‍ട്ടികളെ യു.ഡി.എഫിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്.

കേരള കോണ്‍ഗ്രസിന്റെ കൊഴിഞ്ഞുപോക്ക് മധ്യകേരളത്തില്‍ മുന്നണിയുടെ പ്രകടനത്തെ കാര്യമായി ബാധിച്ചുവെന്നും തിരിച്ചടിയായിട്ടുണ്ടെന്നും ചിന്തന്‍ ശിബിരത്തില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.

കേരള കോണ്‍ഗ്രസ് (എം), ലോക് താന്ത്രിക് ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളെ തിരിച്ചുകൊണ്ടു വരാനാണ് നീക്കം. പേര് പരാമര്‍ശിക്കാതെയാണ് പ്രമേയം.

അതേസമയം യു.ഡി.എഫിലേക്കില്ലെന്നാണ് കേരള കോണ്‍ഗ്രസും എല്‍.ജെ.ഡിയും വ്യക്തമാക്കിയത്. എന്നാല്‍ തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് ടോം പറഞ്ഞത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT