Around us

മാനസയുടേത് ഉത്തരേന്ത്യന്‍ മോഡല്‍ കൊലയെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍

കണ്ണൂര്‍ സ്വദേശി മാനസയുടേത് ഉത്തരേന്ത്യന്‍ മോഡല്‍ കൊലപാതകമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. മാനസയെ കൊല്ലാനായി തോക്ക് സംഘടിപ്പിക്കാന്‍ രാഖില്‍ ഉത്തരേന്ത്യയിലേക്ക് പോയതിന് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍. കണ്ണൂര്‍ നാറാത്തെ വീട്ടില്‍ മാനസയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ദിവസങ്ങള്‍ക്ക് മുമ്പ് രാഖില്‍ സുഹൃത്തിനൊപ്പം ബിഹാറില്‍ പോയിട്ടുണ്ടെന്നാണ് എറണാകുളം റൂറല്‍ എസ്.പി പറഞ്ഞത്. രാഖിലിന് പരിചയമുള്ള ഇതരസംസ്ഥാന തൊഴിലാളിയെ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണസംഘം ഇന്ന് ബിഹാറിലേക്ക് തിരിക്കും. മാനസയെ കൊല്ലാന്‍ തോക്ക് സംഘടിപ്പിച്ചത് ബിഹാറില്‍ നിന്നാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

ഒന്നരമാസത്തെ ഹൗസ് സര്‍ജന്‍സി കൂടി പൂര്‍ത്തിയാക്കി ഡോക്ടറാകാനിരിക്കെയാണ് മാനസയുടെ അരുംകൊലയെന്ന് വല്യച്ഛന്‍ മാധ്യമങ്ങളോട്. കണ്ണൂരില്‍ വീടിന്റെ സമീപത്ത് രാഖില്‍ മാനസയെ പലകുറി ശല്യം ചെയ്തിരുന്നതായി അച്ഛനമ്മമാരെ അറിയിച്ചിരുന്നു. പിന്നീട് പോലീസിലും അറിയിച്ചിരുന്നു.

എറണാകുളം റൂറല്‍ എസ്.പി കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാനസയുടെ കൊലപാതകക്കേസ് അന്വേഷിക്കുന്നത്. കൊലയ്ക്ക് മുമ്പ് രാഖില്‍ എട്ടുദിവസത്തോളം കേരളത്തിനു പുറത്തായിരുന്നുവെന്നും പൊലിസീന് വിവരം ലഭിച്ചിരുന്നു. രാഖിലിന്റെ സമീപകാല യാത്രകളും ഫോണ്‍രേഖകളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരികയാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT