Around us

കെ.ടി ജലീല്‍ പറഞ്ഞതല്ല, കശ്മീര്‍ സംബന്ധിച്ച് പാര്‍ട്ടിക്ക് കൃത്യമായ നിലപാടുണ്ട്: എം.വി ഗോവിന്ദന്‍

കെ.ടി. ജലീലിന്റെ ആസാദ് കശ്മീര്‍ പ്രസ്താവന സി.പി.ഐ.എം നിലപാട് അല്ലെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. എന്ത് അടിസ്ഥാനത്തിലാണ് പരാമര്‍ശം നടത്തിയതെന്ന് ജലീലിനോട് ചോദിക്കണം. ഇന്ത്യയെക്കുറിച്ചും കശ്മീരിനെക്കുറിച്ചും സി.പി.ഐഎമ്മിന് വ്യക്തമായ നിലപാട് ഉണ്ട് അതുമായി ചേരാത്ത മറ്റ് പരാമര്‍ശങ്ങള്‍ ഒന്നും പാര്‍ട്ടി നലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ത്യയെ സംബന്ധിച്ചിടത്തോളവും കശ്മീരിനെ സംബന്ധിച്ചിടത്തോളവും പാര്‍ട്ടിക്ക് കൃത്യമായ നിലപാടുണ്ട്. ആ നിലപാടാണ് പാര്‍ട്ടിക്ക് ഉള്ളത്. ജലീല്‍ എന്തടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് ജലീലിനോട് ചോദിക്കണം. അതല്ലാതെ വരുന്നതൊന്നും പാര്‍ട്ടി നിലപടാല്ല,' എം.വി ഗോവിന്ദന്‍.

ജലീല്‍ പാക് അധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് വിശേഷിപ്പിച്ചതായിരുന്നു വിവാദമായത്. വിഭജന കാലത്ത് കശ്മീരിനെ രണ്ടായി പകുത്തിരുന്നുവെന്നും കെടി ജലീല്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. കശ്മീര്‍ യാത്രയെക്കുറിച്ചുള്ള എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശങ്ങളാണ് വിവാദമായത്.

എന്നാല്‍ ആസാദ് കശ്മീര്‍ എന്ന പ്രസ്താവനയില്‍ വിശദീകരണവുമായി കെ.ടി. ജലീല്‍ രംഗത്തെത്തിയിരുന്നു. ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയിലാണ് ആസാദ് കശ്മീര്‍ എന്ന് എഴുതിയത്. ഇതിന്റെ അര്‍ത്ഥം മനസിലാകാത്തവരോട് സഹതാപം മാത്രമെന്നാണ് കെ.ടി. ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഇതിനെതിരെ ബി.ജെ.പി വിമര്‍ശനവുമായി രംഗത്തെത്തി. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാണ് ബിജെപി ആവശ്യം.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT