Around us

‘ഇതിന് വേണ്ടിയാണ് ഞങ്ങള്‍ മൂന്ന് വര്‍ഷം സമരം ചെയ്തത്’; നാളെ മുതല്‍ ജോലിയില്‍ തിരികെയെന്ന് മുത്തൂറ്റ് ജീവനക്കാര്‍

റെയ്ക്കാഡ് അപ്പു ജോര്‍ജ്‌

വേതനവര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുയര്‍ത്തി മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ 52 ദിവസമായി നടത്തിവന്നിരുന്ന സമരം ഒത്തുതീര്‍പ്പായി. ശമ്പള വര്‍ധനവ് വേണമെന്ന ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചു. എല്ലാ ജീവനക്കാര്‍ക്കും ഈ മാസം മുതല്‍ 500 രൂപ ഇടക്കാല അശ്വാസമായി അനുവദിക്കും. സമരത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തവരെ തിരിച്ചെടുക്കും. തടഞ്ഞുവെച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. സമരത്തിന്റെ പേരില്‍ തൊഴിലാളികള്‍ക്കെതിരെ പ്രതികാരനടപടികള്‍ സ്വീകരിക്കില്ല. ഇത് സംബന്ധിച്ച് മാനേജ്‌മെന്റും തൊഴിലാളി യൂണിയന്‍ നേതാക്കളും തയ്യാറാക്കിയ ധാരണാപത്രത്തില്‍ ഹൈക്കോടതി നിരീക്ഷകന്‍ ഒപ്പുവെച്ചു. സമരവിജയത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് നോണ്‍ ബാങ്കിങ് ആന്റ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്റെ (സിഐടിയു) സംസ്ഥാന സെക്രട്ടറി നിഷ കെ ജയന്‍ 'ദ ക്യൂ'വിനോട് പ്രതികരിച്ചു.

ഇതിന് വേണ്ടിയാണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഞങ്ങള്‍ സമരം ചെയ്യുന്നത്. നാളെ മുതല്‍ തന്നെ ഓഫീസുകളിലെത്തി ജോലിയില്‍ തിരികെ പ്രവേശിക്കും.
നിഷ കെ ജയന്‍
തൊഴിലാളി നേതാക്കളുമായി ചര്‍ച്ചയ്ക്ക് പോലും തയ്യാറല്ലെന്ന മാനേജ്‌മെന്റ് നിലപാട് പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെട്ടേക്കില്ല എന്ന നിലയില്‍ എത്തിച്ചിരുന്നു.   

താല്‍ക്കാലിക സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ അനുസരിച്ചാണ് ധാരണകള്‍. സര്‍ട്ടിഫൈഡ് സ്റ്റാന്‍ഡിങ് ഓര്‍ഡറുകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് തൊഴില്‍ വകുപ്പ് നിയമപരമായ നടപടികള്‍ സ്വീകരിക്കും. എല്ലാ ജീവനക്കാര്‍ക്കും നിയമപ്രകാരം ബോണസ് ലഭിക്കുന്നുണ്ടെന്ന് തൊഴില്‍ വകുപ്പ് ഉറപ്പുവരുത്തും. നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനായി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. നടപടികള്‍ പൂര്‍ത്തീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ മാനേജ്‌മെന്റ് അംഗീകരിക്കും.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT