പൗരത്വഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശ്യംഖലയില്‍ പങ്കെടുത്ത മുസ്ലിംലീഗ് നേതാവിന് സസ്‌പെന്‍ഷന്‍. ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീറിനെതിരെയാണ് നടപടി. യുഡിഎഫ് നേതാക്കളെ ഇകഴ്ത്തി സംസാരിച്ചു എന്നതും നടപടിക്ക് കാരണമായെന്നും ലീഗ് നേതൃത്വം പറയുന്നു. എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്ന് കെ എം ബഷീര്‍ പ്രതികരിച്ചു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സിപിഎം നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് യുഡിഎഫ് വിളിച്ച് ചേര്‍ത്ത് പറഞ്ഞിട്ടില്ല. യോജിച്ച സമരമാണ് വേണ്ടത്. സിപിഎം ചെയ്യുന്ന തെറ്റുകള്‍ എതിര്‍ക്കണം. ഇന്ത്യാ രാജ്യത്ത് ജീവിക്കുന്ന പൗരന്‍ എന്ന നിലയിലാണ് പ്രതികരിക്കുന്നത്. ന്യൂനപക്ഷത്തിന്റെ ആശങ്കയകറ്റാന്‍ ഒരു ഭരണാധികാരി ശ്രമിച്ചാല്‍ അത് അഭിനന്ദിക്കണമെന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കെ എം ബഷീര്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും അതിനെ മാതൃകയാക്കി. ന്യൂനപക്ഷങ്ങളുടെ ആശങ്കയകറ്റാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം. തെറ്റുകളെ താന്‍ എതിര്‍ക്കുമെന്നും കെ എം ബഷീര്‍ പറഞ്ഞു.
യുഡിഎഫ് തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തകര്‍ മനുഷ്യ മഹാശ്യംഖലയില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ഇന്നലെ പറഞ്ഞിരുന്നു. ഇതിന്റെ പേരിലുള്ള വിവാദം ബിജെപിക്ക് ഗുണം ചെയ്യുമെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാട്.