Around us

പൗരത്വ നിയമം നടപ്പാക്കുന്നതിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍ ; ‘ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടി നിര്‍ത്തിവെയ്ക്കണം’ 

THE CUE

പൗരത്വ ഭേദഗതി നിയമം സ്റ്റേചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. രണ്ട് ഹര്‍ജികളാണ് മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ദേശീയ ജനസംഖ്യാ രജിസ്റ്ററിനുള്ള നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ലീഗ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് നിരവധി അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും, ഇക്കാര്യങ്ങളില്‍ വ്യക്തത വരുന്നത് വരെ നടപടികളുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര സര്‍ക്കാരിനെ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജനുവരി പത്തിനാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിന് തൊട്ടുപിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമം നടപ്പിലാക്കുന്നതിനായുള്ള നടപടിയുമായി മുന്നോട്ട് പോവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മുസ്ലീം ലീഗ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ കണക്കെടുപ്പും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടണമെന്നും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT