Around us

വിവാഹ പ്രായത്തില്‍ സമരത്തിന് ലീഗ്; 22 ന് തീരുമാനം

സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്നും 21 ആക്കിയതില്‍ പ്രതിഷേധമുയര്‍ത്താന്‍ മുസ്ലിംലീഗ്. ഈ മാസം 22 ന് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. അതിന് മുന്നോടിയായി വിവാഹ പ്രായം ഉയര്‍ത്തിയതില്‍ പ്രതിഷേധമുള്ള മത സംഘടനകളുമായി കൂടിയാലോചനകള്‍ നടത്തും. രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായങ്ങളും വിലയിരുത്തും. ഇതിന് ശേഷമായിരിക്കും പ്രത്യക്ഷ സമര പരിപാടികളിലേക്ക് മുസ്ലിം ലീഗ് നീങ്ങുക.

മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നാണ് മുസ്ലിംലീഗ് നേതൃത്വത്തിന്റെ വാദം. വോട്ടവകാശം ഉള്‍പ്പെടെയുള്ള പ്രായം 18 ആകുകയും വിവാഹത്തിന് മാത്രം 21 ആക്കുന്നതില്‍ പ്രശ്‌നമുണ്ടെന്ന് നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. മുസ്ലിം വ്യക്തി നിയമത്തിന് മേലുള്ള കടന്നു കയറ്റമായി ഇതിനെ ഉയര്‍ത്തിക്കാട്ടാനാണ് നേതൃത്വം ആലോചിക്കുന്നത്.

ബില്ലിനെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി രംഗത്തെത്തിയിട്ടുണ്ട്. വ്യക്തി നിയമങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റമാണ്. സദുദ്ദേശത്തോടെയല്ല കേന്ദ്ര സര്‍ക്കാരിന്റെ നീക്കമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കുറ്റപ്പെടുത്തി.

18 വയസ്സിന് മുമ്പുള്ള വിവാഹത്തെ യൂത്ത് ലീഗും എം.എസ്.എഫും ഹരിതയും നേരത്തെ എതിര്‍ത്തിരുന്നു. സമുദായ നേതാക്കളുമായി ഈ സംഘടനകളിലെ നേതാക്കള്‍ പരസ്യമായി തര്‍ക്കിച്ചിരുന്നു. ബാലവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നതായിരുന്നു യുവ നേതൃത്വത്തിന്റെ വിമര്‍ശനം. എന്നാല്‍ 21 വയസ്സാക്കിയതില്‍ യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമാകും.

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള തീരുമാനം വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ കുറ്റപ്പെടുത്തിയിരുന്നു. പുരുഷന്‍മാരുടെയും വിവാഹപ്രായം 18 ആക്കി ചുരുക്കുകയാണ് വേണ്ടത്. 18 വയസ്സില്‍ തന്നെ പെണ്‍കുട്ടികള്‍ വിവാഹം കഴിക്കണമെന്ന അഭിപ്രായം തനിക്കില്ല. വിദ്യാഭ്യാസം, ജോലി, പക്വത, മാനസികമായ തയ്യാറെടുപ്പ് എന്നിവയെല്ലാം പരിഗണിച്ച് സ്ത്രീകള്‍ തന്നെയാണ് വിവാഹം എപ്പോള്‍ വേണമെന്ന് തീരുമാനിക്കേണ്ടതെന്നും ഫാത്തിമ തഹ്ലിയ പറയുന്നു.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT