കൊറോണ ഭീതിയില്‍ അടച്ചുപൂട്ടിയ മ്യൂസിയങ്ങള്‍ വീണ്ടും തുറന്ന് ചൈനയും ജപ്പാനും ദക്ഷിണ കൊറിയയും. മാസങ്ങള്‍ നീണ്ട ഭീതിയുടെ നിഴല്‍ നീങ്ങി തുടങ്ങിയതോടെയാണ് തീരുമാനം. ഷാങ്ഹായിയുടെ പൊതു സമകാലീന ആര്‍ട്ട് മ്യൂസിയം പവര്‍ സ്റ്റേഷന്‍ ഓഫ് ആര്‍ട്ട് (പിഎസ്എ), ഷാങ്ഹായ് ബിനാലെ ആതിഥേയത്വം വഹിക്കുന്നതില്‍ പ്രശസ്തമാണ്, നാളുകള്‍ക്കു ശേഷം വീണ്ടും തുറന്ന മ്യൂസിയത്തിലേക്ക് സന്ദര്‍ശകര്‍ എത്തിത്തുടങ്ങി. അതുപോലെ തന്നെ ഷാങ്ഹായ് മ്യൂസിയവും തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊവിഡ്-19 ഭീഷണിയെത്തുടര്‍ന്ന് ജനുവരി അവസാനം മുതല്‍ ഇവ രണ്ടും അടച്ചിരിക്കുകയായിരുന്നു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ദക്ഷിണ കൊറിയയില്‍, ഓഫ് മോഡേണ്‍ ആന്റ് കണ്ടംപററി ആര്‍ട്ട് (എംഎംസിഎ) നാഷണല്‍ മ്യൂസിയങ്ങളും വീണ്ടും തുറക്കാന്‍ പദ്ധതിയിടുന്നുണ്ട്. മാര്‍ച്ച് 23 മുതല്‍ ഇവ തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് വിവരം. ജപ്പാനിലെ ഏറ്റവും പഴക്കമേറിയ പബ്ലിക് ആര്‍ട്ട് മ്യൂസിയങ്ങളിലൊന്നായ ക്യോട്ടോ സിറ്റി ക്യോസെറ മ്യൂസിയം ഓഫ് ആര്‍ട്ട്-ല്‍ 19 ന് ചില സ്വകാര്യ പരിപാടികള്‍ നടത്താനും തീരുമാനമായിട്ടുണ്ട്.
ഈ മ്യൂസിയങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് എല്ലാ സന്ദര്‍ശകരും അവരുടെ താപനില പരിശോധിച്ച്, അവരുടെ ഐഡി കാര്‍ഡും രജിസ്റ്റര്‍ ചെയ്ത ആരോഗ്യ കോഡും ഹാജരാക്കണമെന്നാണ് നിര്‍ദേശം. സന്ദര്‍ശകര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. രണ്ടുമണിക്കൂറില്‍ കൂടുതല്‍ സന്ദര്‍ശകര്‍ മ്യൂസിയങ്ങള്‍ നില്‍ക്കരുതെന്ന് മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
കോവിഡ് -19 എക്‌സ്‌പോഷര്‍ രേഖപ്പെടുത്തുന്നതിനായി ഉപയോക്താക്കളുടെ സമീപകാല യാത്രാ ചരിത്രം പരിശോധിക്കുന്ന ഒരു ഹെല്‍ത്ത് ട്രാക്കിംഗ് ആപ്ലിക്കേഷന്‍ ചൈന ഏര്‍പ്പെടുത്തിയുണ്ട്. അതേസമയം മാര്‍ച്ച് 22 മുതല്‍ സാംസ്‌കാരിക വേദികളും സ്‌കൂളുകളും വീണ്ടും തുറക്കാനാണ് ദക്ഷിണ കൊറിയ സര്‍ക്കാരിന്റെ തീരുമാനം.
ചൈനയില്‍ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 40% വീണ്ടും തുറന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. എന്നാല്‍ തലസ്ഥാന നഗരമായ ബീജിംഗ് ഉള്‍പ്പെടെ ചൈനയിലെ മറ്റ് പ്രധാന പ്രദേശങ്ങളിലെ കലാ വേദികള്‍ ഇപ്പോളും വലിയ തോതില്‍ അടച്ചിരിക്കുകയാണ്.