Around us

ബിനീഷിനെ പുറത്താക്കേണ്ടെന്ന് മുകേഷും ഗണേഷും,പിന്തുണച്ച് മോഹന്‍ലാല്‍; അമ്മയില്‍ കടുത്ത ഭിന്നത

ബംഗളുരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് കെ.ബി ഗണേഷ് കുമാറും, മുകേഷും. ബിനീഷ് അറസ്റ്റിലായതിന് പിന്നാലെ നടപടി വേണമെന്ന് ജഗദീഷ് ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. എക്‌സിക്യുട്ടീവ് അംഗങ്ങളില്‍ എട്ടുപേരാണ് കൊച്ചി ഹോളിഡേ ഇന്നില്‍ യോഗത്തില്‍ പങ്കടുത്തത്. പാര്‍വതി തിരുവോത്തിന്റെ രാജി എക്‌സിക്യുട്ടീവ് അംഗീകരിച്ചു. പാര്‍വതിയുടെ രാജിക്കത്തില്‍ പുനപരിശോധന വേണമെന്ന് ബാബുരാജ് യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും മറ്റ് അംഗങ്ങള്‍ വിയോജിച്ചു. തുടര്‍ന്നാണ് രാജി അംഗീകരിച്ചത്.

ബിനീഷ് കോടിയേരിക്കെതിരെ നടപടി വേണ്ടെന്ന് ഇടതുപക്ഷ എം.എല്‍.എമാര്‍ കൂടിയായ മുകേഷും ഗണേഷും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട കേസല്ല, ബിനീഷ് അമ്മയിലെ ആജീവനാന്ത അംഗം മാത്രമാണ്. അംഗങ്ങള്‍ കേസുകളില്‍ ഉള്‍പ്പെട്ടാല്‍ മാധ്യമസമ്മര്‍ദ്ദത്തെ തുടര്‍ന്ന് പുറത്താക്കുന്നത്
തെറ്റായ കീഴ് വഴക്കമാകും എന്നുമായിരുന്നു മുകേഷിന്റെയും ഗണേഷിന്റെയും നിലപാട്. ട്രഷറര്‍ കൂടിയായ ജഗദീഷ് യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും ബിനീഷിനെതിരായ നടപടി ആവശ്യം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിനീഷ് കോടിയേരിയോട് വിശദീകരണം ചോദിക്കാനാണ് കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് യോഗത്തില്‍ തീരുമാനം.
നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെട്ട ദിലീപിനെതിരെ ധൃതിയില്‍ നടപടിയെടുത്ത അമ്മ നേതൃത്വം ബിനീഷ് കോടിയേരിയുടെ കാര്യത്തില്‍ മൃദുസമീപനം പുലര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് വൈസ് പ്രസിഡന്റ് കൂടിയായ സിദ്ദിഖ് അറിയിച്ചു. അതേസമയം സംഘടനയുടെ സാമ്പത്തിക ഭദ്രതയ്ക്കായി ഒരു ചിത്രം നിര്‍മ്മിക്കാനും യോഗത്തില്‍ തീരുമാനമായി. അംഗങ്ങളുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുക 5 ലക്ഷവും അപകട മരണ ഇന്‍ഷുറന്‍സ് 12 ലക്ഷവുമാക്കാനും തീരുമാനിച്ചു. എക്‌സിക്യുട്ടീവിന് ശേഷം മാധ്യമങ്ങളോടുള്ള പ്രതികരണം വാര്‍ത്താക്കുറിപ്പില്‍ ഒതുക്കി.

Amma Executive Committee Meeting : Mukesh And Ganesh Oppose Action Against Bineesh Kodiyeri, Mohanlal Backs

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT