ജീപ്പിന് മുകളില്‍ കയറി യാത്ര ചെയ്ത സംഭവത്തില്‍ ബോബി ചെമ്മണ്ണൂരിനെതിരെ നടപടിക്കൊരുങ്ങി മോട്ടോര്‍വാഹന വകുപ്പ്.
ഇറച്ചിവെട്ടുക്കാരന്റെ വേഷത്തില്‍ ജീപ്പിന് മുകളില്‍ കയറിയായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പ്രകടനം. കോഴിക്കോട് തുടങ്ങിയ ആധുനിക ഇറച്ചിക്കടയുടെ ഉദ്ഘാടനത്തിന് വേണ്ടിയായിരുന്നു മോട്ടോര്‍വാഹന നിയമങ്ങള്‍ പാലിക്കാതെ ബോബി ചെമ്മണ്ണൂര്‍ ജീപ്പിന് മുകളില്‍ കയറിയത്.
സംഭവ സമയം വാഹനം ഓടിച്ച ആള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മേട്ടോര്‍വാഹനവകുപ്പ് വ്യക്തമാക്കി. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ വാഹന ഉടമയ്‌ക്കെതിരെ ഉടന്‍ നോട്ടീസ് കൈമാറും.
അപകടകരമായി വാഹനം ഓടിച്ചതിനും ട്രാഫിക് നിയമം ലംഘിച്ചതിനുമാണ് നടപടിയുണ്ടാകുക. ഇത്തരം പ്രകടനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനൊപ്പം തെറ്റായ രീതിയില്‍ വാഹനം ഓടിക്കാന്‍ യുവാക്കള്‍ക്ക് പ്രേരണയാകുമെന്നും മോട്ടോര്‍വാഹന വകുപ്പ് പറയുന്നു.