Around us

‘നാടക വണ്ടിയില്‍ ബോര്‍ഡ് വെച്ചു’; അളന്ന് 24,000 രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്, പ്രതിഷേധം 

THE CUE

നാടക വണ്ടിയില്‍ ബോര്‍ഡ് വെച്ചതിന് 24,000 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. വണ്ടിയുടെ മുകളില്‍ സമിതിയുടെ പേരും നാടകത്തിന്റെ പേരും പതിച്ച ബോര്‍ഡിന് വലുപ്പകൂടുതലുണ്ടെന്നും പരസ്യത്തിന്റെ സ്വഭാവമാണെന്നും ചുണ്ടിക്കാട്ടിയാണ് വന്‍തുക പിഴയിട്ടത്. ആലുവ അശ്വതി തിയേറ്റേഴ്‌സിന്റെ വണ്ടിക്കാണ് ബോര്‍ഡിന്റെ നീളം അളന്ന് കനത്ത പിഴ ചുമത്തിയത്. ചാവക്കാട് ബ്ലാങ്ങാട്ടെ വേദിയില്‍ നാടകം അവതരിപ്പിക്കാന്‍ പോകുമ്പോള്‍ ചേറ്റുവ പാലത്തിന് സമീപമാണ് നാടകസമിതിയുടെ വാഹനം തടഞ്ഞത്. നടപടിക്കെതിരെ പ്രതിഷേധവുമായി സിനിമാ-നാടക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വനിതാ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ വാഹനത്തിലുണ്ടായ ബോര്‍ഡിന്റ അളവെടുക്കുന്നതിന്റെയും പിഴ ചുമത്തുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു. നാടകം മുടങ്ങുമെന്നും ഇതൊരു വലിയ തെറ്റാണോയെന്നുമെല്ലാം വാഹനത്തിലുണ്ടായിരുന്ന നാടകപ്രവര്‍ത്തകര്‍ ചോദിക്കുന്നത് വീഡിയോയില്‍ കാണാം. മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി കഷ്ടപ്പെട്ട് ജീവിക്കുന്നവരുടെ വയറ്റത്തടിക്കലാണെന്നാണ് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്.

നടന്‍ ഹരീഷ് പേരടി, ഡോ ബിജു, ബാലാജി ശര്‍മ, ബിനോയ് നമ്പാല തുടങ്ങിയവരും പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. നിയമം ഒക്കെ പാലിക്കുന്നത് കൊള്ളാം പക്ഷെ അത് എല്ലാവര്‍ക്കും ഒരുപോലെയാകണമെന്നാണ് ഡോ ബിജു പറഞ്ഞത്. അവരുടെ ഒരു ദിവസത്തെ നാടകത്തിന്റെ മുഴുവന്‍ കാശു കൂട്ടിയാലും വീണ്ടും പിഴ തുകയ്ക്കായി കാശ് കണ്ടെത്തേണ്ടി വരും ആ നാടക കലാകാരന്മാര്‍ക്ക്. സര്‍ക്കാര്‍ വാഹനങ്ങളില്‍ പച്ചക്കറി വാങ്ങാനും, മക്കളെ സ്‌കൂളില്‍ വിടാനും, ഷോപ്പിങിനുമൊക്കെ പോകുന്ന ഉദ്യോഗസ്ഥരെ കൂടി പിടിച്ച് പിഴ ചുമത്തണമെന്നും ഡോ ബിജുവിന്റെ കുറിപ്പില്‍ പറയുന്നു.

ഇങ്ങനെ ആയിരക്കണക്കിന് കലാകാരന്മാര്‍ കേരളം മുഴുവന്‍ നാടക ബോര്‍ഡു വെച്ച് തലങ്ങും വിലങ്ങും ഓടിയിട്ടാണ് ഇന്ന് കാണുന്ന കേരളമുണ്ടായതെന്ന് ഹരീഷ് പേരടി പറയുന്നു. ഒരു നാടകം കളിച്ചാല്‍ 500 രൂപ തികച്ച് കിട്ടാത്ത നാടക കലാകാരന്മാരും, 5000 രൂപപോലും ബാക്കിയുണ്ടാവാത്ത നാടകസമിതിയുടെ നടത്തിപ്പുകാരനും 24,000 രൂപ കൊടുത്ത് തെരുവില്‍ അപമാനിക്കപ്പെടുമ്പോള്‍ നമ്മള്‍ ഇത്രനാളായി ഉണ്ടാക്കിയെടുത്ത സാംസ്‌കാരിക കേരളമാണ് ലോകത്തിന്റെ മുന്നില്‍ നാണം കെടുന്നത്. ഇതിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ നമ്മളെന്തിനാണ് ഈ പണിയുമായി നടക്കുന്നതെന്നും ഹരീഷ് പേരടി ചോദിക്കുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT