Around us

തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി തട്ടിയെന്ന് പരാതി, ട്രഷറി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി രൂപ തട്ടിയെന്ന് പരാതി. ട്രഷറി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സബ് ട്രഷറി ഓഫീസര്‍ പരാതി നല്‍കി.

പിരിഞ്ഞ്‌പോയ ഉദ്യോഗസ്ഥന്റെ യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വഞ്ചിയൂര്‍ സബ്ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റാണ് രണ്ട് കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയിരിക്കുന്നത്.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു. തട്ടിപ്പില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല.

പുതിയ നോവൽ പ്രഖ്യാപിച്ച് ചേതൻ ഭഗത്: നെറ്റ് വർക്കിങ്ങ് ജീവിത വിജയത്തിൽ നിർണായകമെന്ന് ചേതന്‍ ഭഗത്

സ്ത്രീപക്ഷ എഴുത്ത് വിമോചനം തന്നെയെന്ന് ഹുമ ഖുറേഷി: അഭിനയവും സംവിധാനവും ഒരുപോലെ കൊണ്ടുപോകാനാണ് ആഗ്രഹമെന്നും ഹുമ

'ലേഡി സിങ്കം' വെറുതെ വന്നതല്ല, കോപ് യൂണിവേഴ്സിൽ ദീപികയുടെ സ്റ്റാന്റ് എലോൺ ചിത്രമുണ്ടാകുമെന്ന് രോഹിത് ഷെട്ടി

'സീരിയൽ നടി എന്ന കാരണത്താൽ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്, എന്നെ സിനിമയിലേക്ക് വിളിക്കേണ്ടെന്ന് പറഞ്ഞവരുണ്ട്'; സ്വാസിക

പൃഥ്വിരാജിന്റെയോ ദുൽഖറിന്റെയോ നായികയായി നമ്മളെ കാണാൻ അവർക്ക് പറ്റില്ല - സ്വാസിക അഭിമുഖം

SCROLL FOR NEXT