Around us

മോഹൻലാൽ വിളിച്ചിരുന്നു, ആർമിയെ കുറിച്ച് പറഞ്ഞത് അദ്ദേഹത്തെ വിഷമിപ്പിച്ചു ; തിരുവല്ല എസ്എച്ച്ഒ ബി കെ സുനിൽ കൃഷ്‌ണൻ

ടെറിട്ടോറിയൽ ആർമിയെ വിമർശിച്ചതിലാണ് മോഹൻലാലിന് പരിഭവം. അദ്ദേഹത്തെ കുറിച്ച് പറഞ്ഞതിൽ പ്രശ്‌നമില്ലെന്നും തിരുവല്ല എസ്എച്ച്ഒ ബി കെ സുനിൽ കൃഷ്‌ണൻ പറഞ്ഞു.

'മോഹൻലാൽ തന്നെ വിളിച്ച്  കേസിൻറെ വിശദാംശങ്ങൾ ആരാഞ്ഞിരുന്നു. ആരോപണങ്ങൾ ആർക്കും ഉന്നയിക്കാം. അതിൽ ആരെങ്കിലും പരാതിപ്പെട്ടാൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കും. പിന്നീട് തെളിവുകൾ കണ്ടെത്തണം. ആരോപണങ്ങൾക്ക് പിന്നിലെന്തൊക്കെയെന്ന് പ്രതിക്കേ അറിയാവൂ.  വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച  ട്രൈപ്പോട് , മോണോപ്പോട്, ജിംബൽ എന്നിവ  കണ്ടെത്തുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായാണ്  അജുവിനെ കസ്റ്റഡയിൽ കൊണ്ടുപോയി പരിശോധന നടത്തിയത്'.

മോഹൻലാൽ വയനാട് ദുരന്തഭൂമിയിൽ

'കേസുമായി ബന്ധപ്പെട്ട്  ഒരുപാട് പേർ വിളിച്ചിരുന്നു. മോഹൽലാൽ വിളിച്ചതിലാണ് ഏറ്റവും കൂടുതൽ സന്തോഷമുളളത്.  ടെറിട്ടോറിയൽ ആർമിയെ വിമർശിച്ചത് അദ്ദേഹത്തിനെ അത് വല്ലാതെ ബാധിച്ചു.  ചലച്ചിത്രമേഖലയിൽ നിന്നും  അജുവിനെതിരെ മാനനഷ്ടക്കേസ് നൽകാനും സാധ്യതയുണ്ട്. ടെറിട്ടോറിയല്‍ ആര്‍മി സിവില്‍ കേസ് ഫയല്‍ ചെയ്യാനും സാധ്യത കാണുന്നു. എന്തായാലും പൊലീസ് റജിസ്റ്റർ ചെയ്ത കേസും തുടർന്നുള്ള അന്വേഷണവും മുന്നോട്ട് തന്നെ പോകുമെന്നും' സുനിൽ കൃഷ്ണൻ പറഞ്ഞു. 

മോഹൻലാൽ വയനാട് ദുരന്തഭൂമിയിൽ

അതേസമയം മോഹൻലാലിനോട് ശത്രുതയില്ലെന്നും പറഞ്ഞത് അഭിപ്രായമാണെന്നും യൂട്യൂബർ ചെകുത്താൻ എന്ന അജു അലക്സ് പറഞ്ഞു. മോഹൻലാലിന്റെ പിറകെ നടന്നിട്ടില്ലെന്നും താൻ പറഞ്ഞതിനെ വളച്ചൊടിച്ചതാണെന്നുമായിരുന്നു ജാമ്യത്തിൽ ഇറങ്ങിയ ശേഷം അജു അലക്സ് പറഞ്ഞത്. കേസ് ഭയവും ഉൽക്കണ്ഠയും ഉണ്ടാക്കുന്നതായും അജു അലക്സ് പ്രതികരിച്ചു. വയനാട്ടിലെ ഉരുൾപൊട്ടൽ പ്രദേശത്ത് സൈനിക വേഷത്തിലെത്തിയ മോഹൻലാലിനെ വ്ലോഗിലൂടെ അധിക്ഷേപിച്ചതിനാണ് പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെതിരെ തിരുവല്ല പൊലീസ് കേസെടുത്തത്. അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് നൽകിയ പരാതിയിലാണ് കേസ്. വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അധിക്ഷേപ പരാമർശമെന്ന് തിരുവല്ല പൊലീസ് രജിസ്ട്രർ ചെയ്ത എഫ്ഐആറിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകൾ പ്രകാരമാണ് കേസ്.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT