യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി ഫോണ്‍ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭാഷണം 35 മിനുറ്റോളം നീണ്ടു നിന്നു. യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സഹായം ചെയ്ത് തന്നതില്‍ പ്രധാനമന്ത്രി സെലന്‍സ്‌കിയോട് നന്ദി പറഞ്ഞുവെന്നും റിപ്പോര്‍ട്ടുകള്‍.
യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയും യുക്രൈനും നേരിട്ട് ചര്‍ച്ച നടത്തുന്നതിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.യുക്രൈനില്‍ റഷ്യന്‍ സൈനിക നടപടി തുടരുന്നതിനിടെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
റഷ്യക്കെതിരെ ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഉപരോധം ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തി.
രാജ്യത്തെ സൈനിക ആയുധങ്ങളില്‍ 50 ശതമാനവും റഷ്യന്‍ നിര്‍മ്മിത ആയുധങ്ങളാണ്. സുമി നഗരത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി രണ്ട് സുരക്ഷിത ഇടനാഴികള്‍ റഷ്യ തുറന്നതായി അറിയിച്ചിട്ടുണ്ട്.