Around us

ഭാരത് പെട്രോളിയം കേന്ദ്രസര്‍ക്കാര്‍ വിറ്റുകളയുന്നു; സ്വകാര്യവല്‍ക്കരിക്കുക നാല് സ്ഥാപനങ്ങളെ

THE CUE

ഭാരത് പെട്രോളിയം വിദേശകമ്പനികള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കുമായി വിറ്റുകളയാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ എണ്ണക്കമ്പനിയായ ബിപിസിഎല്‍, ഷിപ്പിങ്ങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എസ്‌സിഐ), ടിഎച്ച്ഡിസി ഇന്ത്യ, നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (നീപ്‌കോ) എന്നിവയില്‍ സര്‍ക്കാരിനുള്ള മുഴുവന്‍ ഓഹരികളും വില്‍ക്കാന്‍ സെക്രട്ടറി തല അനുമതിയായി. കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ (കോണ്‍കോര്‍) സര്‍ക്കാരിനുള്ള ഓഹരിയില്‍ 30 ശതമാനം സ്വകാര്യവല്‍ക്കരിക്കാനും തീരുമാനമായി.

വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഓഹരിവിറ്റഴിക്കലിന് ശേഷമുള്ള ഏറ്റവും വലിയ സ്വകാര്യവല്‍ക്കരണമാണിത്.

കോണ്‍കോറില്‍ 54.80 ശതമാനവും എസ്‌സിഐയില്‍ 63.75 ശതമാനവും ഓഹരികള്‍ കേന്ദ്ര സര്‍ക്കാരിനുണ്ട്. ടിഎച്ച്ഡിസി നീപ്‌കോയില്‍ 75 ശതമാനം കേന്ദ്രസര്‍ക്കാരിന്റേതും 25 ശതമാനം യുപി സര്‍ക്കാരിന്റേതുമാണ്. 53.3 ശതമാനം ഓഹരിയാണ് കേന്ദ്രസര്‍ക്കാരിന് ബിപിസിഎല്ലിലുള്ളത്. ബിപിസിഎല്‍ ഓഹരി വിറ്റഴിക്കുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാരിന് പാര്‍ലമെന്റിന്റെ അനുമതി നേടേണ്ടതുണ്ട്. 2003ല്‍ ഇത് സംബന്ധിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ബിപിസിഎല്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ എന്നിവ സ്വകാര്യവല്‍ക്കരിക്കണമെങ്കില്‍ ഇവ രണ്ടും ദേശസാല്‍ക്കരിച്ച നിയമം പാര്‍ലമെന്റ് ഭേദഗതി ചെയ്യണമെന്നാണ് വിധി. വാജ്‌പേയി സര്‍ക്കാര്‍ ബിപിസിഎല്ലും എച്ച്പിസിഎല്ലും സ്വകാര്യവല്‍കരിക്കാന്‍ നടത്തിയ നീക്കത്തിനൊടുവിലായിരുന്നു ഇത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ബ്രിട്ടീഷ് കമ്പനിയായ ബിപി, കുവൈറ്റ് പെട്രോളിയം, മലേഷ്യന്‍ കമ്പനിയായ പെട്രോണാസ്, സൗദിയുടെ അരാംകോ എന്നീ കമ്പനികളാണ് അന്ന് ഓഹരി വാങ്ങാന്‍ മുന്നോട്ട് വന്നിരുന്നത്. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന ചില്ലറ ഇന്ധന വിപണിയാണ് ഇന്ത്യ. കൂടുതല്‍ വിദേശകമ്പനികള്‍ ഓഹരി വാങ്ങാന്‍ എത്തുമെന്നാണ് വിലയിരുത്തല്‍.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT