Around us

‘അപകടം യഥാര്‍ത്ഥപ്രശ്‌നം തിരിച്ചറിയാത്തത്’; മോദിസര്‍ക്കാര്‍ സാമ്പത്തികതളര്‍ച്ചയെന്ന വാക്ക്പോലും അംഗീകരിക്കുന്നില്ലെന്ന് മന്‍മോഹന്‍സിങ് 

THE CUE

രാജ്യത്തെ സാമ്പത്തിക രംഗത്തെ ബാധിച്ചിരിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നം തിരിച്ചറിയാത്തതാണ് അപകടമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. നിലവിലെ അവസ്ഥയില്‍ സാമ്പത്തിക തളര്‍ച്ച എന്ന വാക്ക് പോലും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പ്രശ്‌നം കണ്ടെത്തിയില്ലെങ്കില്‍, തിരുത്തല്‍ നടപടി സ്വീകരിക്കുക എന്നത് അസാധ്യമാകുമെന്നും മന്‍മോഹന്‍സിങ് പറഞ്ഞു. യുപിഎ ഭരണകാലത്തെ ആസൂത്രണ കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടേഗ് സിങ് അലുവാലിയയുടെ 'ബാക്‌സ്റ്റേജ്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് മന്‍മോഹന്‍സിങിന്റെ പരാമര്‍ശം.

ഈ വിഷയത്തില്‍ ചര്‍ച്ച വേണമെന്നാണ് ഞാന്‍ കരുതുന്നത്, കാരണം സാമ്പത്തിക തളര്‍ച്ചയുണ്ടെന്ന് അംഗീകരിക്കാത്ത ഒരു സര്‍ക്കാരാണ് നമുക്കിപ്പോള്‍ ഉള്ളത്. ഇത് രാജ്യത്തിന് ഒരിക്കലും നല്ലതല്ല. പ്രശ്‌നത്തിന് ശരിയായ പ്രതിവിധി കണ്ടെത്താനായില്ലെങ്കില്‍, അത് രാജ്യത്തെ അപകടകരമായി ബാധിക്കുമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

മൊണ്ടേക് സിങിന്റെ പുസ്തകം രാജ്യത്തെ ഭാവി വളര്‍ച്ചയെ വളരെയധികം സഹായിക്കുമെന്നും മുന്‍പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പറയുന്നതിന് വിരുദ്ധമായ ചില കാര്യങ്ങള്‍ മൊണ്ടേഗ് സിങ് ചൂണ്ടിക്കാട്ടുന്നുണ്ട്, 2024-25ഓടെ അഞ്ച് ലക്ഷം കോടി ഡോളര്‍ സാമ്പത്തിക ശക്തിയായി ഉയര്‍ന്നേക്കാം, പക്ഷെ മൂന്നു വര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കാന്‍ കാരണമൊന്നുമില്ലെന്നും മന്‍മോഹന്‍സിങ് പറയുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT