വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തെക്കുറിച്ച് ആപ്പും വെബ്‌സൈറ്റുമൊരുക്കി വികസനത്തിന് പുതിയ മുഖം നല്‍കാനൊരുങ്ങുകയാണ് വി കെ പ്രശാന്ത് എംഎല്‍എ. 14 മാസം മാത്രമാണ് അവശേഷിക്കുന്നതെങ്കിലും സമഗ്ര വികസന പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി മൊബൈല്‍ ആപ്പും വെബ്‌സൈറ്റുമടക്കം ഒരുക്കുകയാണ് എംഎല്‍എ. യുവാക്കളെ ഉള്‍പ്പെടുത്തി വട്ടിയൂര്‍ക്കാവ് ആര്‍മിയും രൂപീകരിക്കുന്നുണ്ട്.
വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കും വെബ്‌സൈറ്റെന്ന് വി കെ പ്രശാന്ത് അവകാശപ്പെടുന്നു. പരാതികള്‍ നല്‍കാനും പദ്ധതികളും പുരോഗതി വിലയിരുത്താനും പൊതുജനങ്ങള്‍ക്ക് വെബ്‌സൈറ്റ് പ്രയോജനപ്പെടുത്താം. മൊബൈല്‍ ആപ്പും ഉണ്ടാകും.
മണ്ഡലത്തിന് ആവശ്യമായ വികനപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരശേഖരണത്തിനും പഠനവും ലക്ഷ്യമിട്ടാണ് വട്ടിയൂര്‍ക്കാവ് ആര്‍മി രൂപീകരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകളില്‍ നിന്നുള്ളവരും ഇതിലുണ്ടാകും. വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തുക.
രാഷ്ട്രീയ, സാമൂഹിക രംഗത്ത് നിന്നുള്ളവര്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള ഉപദേശക സമിതിയുണ്ടാകും. വികസന പ്രവര്‍ത്തനങ്ങളുടെ ആശയങ്ങള്‍ നിര്‍ദേശിക്കുന്നതിനൊപ്പം പുരോഗതി വിലയിരുത്തുന്നതിനുമാണിത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം