Around us

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാകണം; നദീജല പ്രശ്‌നം സൗഹാര്‍ദത്തോടെ പരിഹരിക്കാന്‍ തയ്യാറെന്ന് സ്റ്റാലിന്‍

സംസ്ഥാനങ്ങള്‍ തമ്മിലുള്ള നദീജല പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും പ്രയോജനപ്രദമായ രീതിയില്‍ പരിഹരിക്കാന്‍ തമിഴ്‌നാട് തയ്യാറാണെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. പരിമിതമായ വിഭവങ്ങള്‍ യുക്തിസഹമായി വിനിയോഗിക്കുന്നതില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ഐക്യമുണ്ടാകണം. അന്തര്‍സംസ്ഥാന നദികള്‍ സംരക്ഷിക്കേണ്ടത് ഓരോ സംസ്ഥാനത്തിനും നിര്‍ണായകമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

അനാവശ്യ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും പുരോഗതി തടസപ്പെടുത്തും. ശത്രുതയ്ക്കും ഇടയാക്കും. ജലക്ഷാമമുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. കുറഞ്ഞ ഭൂഗര്‍ഭജലം മാത്രമാണുള്ളത്. മഴ ലഭ്യതയും വളരെ കുറവാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നത് കര്‍ഷക സമൂഹമാണ്. പരമ്പരാഗത കൃഷിയെ ആശ്രയിച്ച് വലിയൊരു വിഭാഗം കര്‍ഷകര്‍ ജീവിക്കുന്നുണ്ട്. അവരുടെ സംരക്ഷണം കൂടി അനിവാര്യമാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

അയല്‍ സംസ്ഥാനങ്ങളുമായി ഇക്കാര്യത്തില്‍ സഹകരിക്കാനും പ്രശ്നങ്ങള്‍ ക്രിയാത്മകമായും സൗഹാര്‍ദപരമായും പരിഹരിക്കാനും തമിഴ്‌നാട് എപ്പോഴും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച തിരുപ്പതിയില്‍ നടന്ന ദക്ഷിണ സോണല്‍ സമിതിയുടെ യോഗത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊന്‍മുടി സ്റ്റാലിന്റെ പ്രസംഗം വായിക്കുകയായിരുന്നു. മഴക്കെടുതിയുടെ ഭാഗമായുള്ള ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ തിരക്കിലായതിനാല്‍ സ്റ്റാലിന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT