Around us

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല; മന്ത്രി കെ.കൃഷ്ണന്‍കുട്ടി

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. പീക്ക് അവറില്‍ ചാര്‍ജ് വര്‍ധന എന്ന നിര്‍ദേശം വന്നിട്ടുണ്ട്, എന്നാല്‍ അക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പത്ത് ശതമാനം കൂട്ടുമെന്ന വാര്‍ത്ത അനവസരത്തിലുള്ളതാണെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. വൈകുന്നേരം ആറ് മണിമുതല്‍ രാത്രി 10 മണിവരെയുള്ള പീക്ക് അവറില്‍ മാത്രം ചാര്‍ജ് വര്‍ധന കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. അത് എങ്ങനെ വേണമെന്ന് തീരുമാനമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അനാവശ്യമായി ഉപയോഗിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരിക എന്ന ഉദ്ദേശ്യമാണ് ഈ തീരുമാനത്തിന് പിന്നിലുള്ളത്. സ്മാര്‍ട് മീറ്റര്‍ വന്നാല്‍ സ്വയം നിയന്ത്രിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT