Around us

‘മാധ്യമങ്ങള്‍ മിതത്വം പാലിച്ചില്ലെങ്കില്‍ കൂടത്തായി ആവര്‍ത്തിക്കും’; കുറ്റകൃത്യം ഇത്രയ്ക്ക് വിശദീകരിക്കേണ്ടെന്ന് ഋഷിരാജ് സിങ്

THE CUE

കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ മിതത്വം പാലിച്ചില്ലെങ്കില്‍ കൂടത്തായിക്ക് സമാനമായ പരമ്പര കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങ്. കൂടത്തായിയില്‍ നടന്ന കൊലപാതകങ്ങളേക്കുറിച്ച് വിശദമായ വിവരണങ്ങളാണ് ഓരോ മണിക്കൂറിലും മാധ്യമങ്ങളിലൂടെ നല്‍കുന്നതെന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. എങ്ങനെ കുറ്റകൃത്യം ചെയ്തു, പ്രതിചേര്‍ക്കപ്പെട്ടവര്‍ എങ്ങനെ പെരുമാറുന്നു എന്നതടക്കം വിശദമായി റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് സമാനമായ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുമെന്നും ഋഷിരാജ് സിങ് പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജയില്‍ ഡിജിപിയുടെ പ്രതികരണം.

സയനൈഡ് ഉപയോഗിച്ച് ഇത്തരത്തിലെല്ലാം ഒരാളെ കൊലപ്പെടുത്താമെന്ന സന്ദേശം കൂടിയാണ് വിശദമായ റിപ്പോര്‍ട്ടുകളിലൂടെ മാധ്യമങ്ങള്‍ നല്‍കുന്നത്.
ഋഷിരാജ് സിങ്

വേമ്പനാട് കായലില്‍ മൃതദേഹം പൊങ്ങിയ സംഭവങ്ങള്‍ അദ്ദേഹം ഉദാഹരണമായി സൂചിപ്പിച്ചു. വേമ്പനാട് കായലില്‍ ഒരാളുടെ മൃതദേഹം നാല് ദിവസങ്ങള്‍ക്ക് ശേഷം മാത്രം പൊങ്ങിയത് കുടല്‍മാറ്റിയതിനാല്‍ ആണെന്ന് കണ്ടെത്തി. മാധ്യമങ്ങള്‍ ഇത് വിശദമാക്കി വാര്‍ത്ത നല്‍കി. പിന്നീട് വേമ്പനാട് കായലില്‍ പൊങ്ങിയ നാല് മൃതദേഹങ്ങളില്‍ നിന്നും കുടല്‍ നീക്കം ചെയ്തതായി കണ്ടെത്തിയത് ഞെട്ടിച്ചെന്നും ഋഷിരാജ് സിങ് പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT