Around us

മരടില്‍ നഗരസഭയുടെ അടിയന്തരയോഗം; ഫ്‌ളാറ്റുടമകള്‍ക്ക് നോട്ടീസ് നല്‍കും

THE CUE

എറണാകുളം മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ നഗരസഭ അടിയന്തര കൗണ്‍സില്‍ യോഗം ചേരും. താമസക്കാര്‍ക്ക് ഫ്‌ലാറ്റില്‍ നിന്നും ഒഴിയുന്നതിനുള്ള നോട്ടീസ് നല്‍കുകയാണ് യോഗത്തിന്റെ അജണ്ട. വിധി നടപ്പാക്കണമെന്ന് ഫ്‌ളാറ്റുകള്‍ സന്ദര്‍ശിച്ച ശേഷം ചീഫ് സെക്രട്ടറി ടോം ജോസ് നഗരസഭയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഫ്‌ളാറ്റുകള്‍ ഈ മാസം ഇരുപതിനുള്ളില്‍ പൊളിച്ച് 23ന് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ സുപ്രീം കോടതി അന്ത്യശാസനം നല്‍കിയിരുന്നു. ഉത്തരവിനെതിരെ ഉടമകള്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രീം കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നും വിധി പുനപ്പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് 30 കോടി രൂപയാണ് ചിലവ് കണക്കാക്കിയിട്ടുള്ളത്. ഈ തുക ഒറ്റയ്ക്ക് താങ്ങാനാകില്ലെന്ന് ന​ഗരസഭ ചെയർപേഴ്സൺ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫ്ലാറ്റുകൾ പൊളിച്ച് മാറ്റുക എന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ ന​ഗരസഭ ബാധ്യസ്ഥരാണ്. എന്നാൽ, ഫ്ലാറ്റുകൾ പൊളിക്കാനുള്ള ബാധ്യത നഗരസഭയ്ക്ക് ഏറ്റെടുക്കാനാകില്ല. ഫ്ലാറ്റിലെ താമസക്കാരുടെ പുനരധിവാസ കാര്യത്തിലും സർക്കാർ സഹായം വേണമെന്നും മരട് നഗരസഭ ചെയർപേഴ്സൺ ടി എച്ച് നദീറ അറിയിച്ചിരുന്നു.

നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മരട് ഭവന സംരക്ഷണ സമിതി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സുപ്രീംകോടതിയില്‍ നിന്ന് നീതി ലഭിക്കില്ലെന്നും നിയമ നിര്‍മ്മാണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു

ഇന്നലെ സര്‍ക്കാര്‍ നടപടി തുടങ്ങിയതിന് പിന്നാലെ കുണ്ടന്നനൂര്‍ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് സമുച്ചയത്തിലെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെ പ്രതിഷേധമുയര്‍ത്തി ഉടമകള്‍ തടഞ്ഞിരുന്നു. ചീഫ് സെക്രട്ടറി ഗോ ബാക്ക് വിളികളുമായി മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് പ്ലക്കാര്‍ഡുകളുമായെത്തി ചീഫ് സെക്രട്ടറിയെ തടഞ്ഞത്. സുപ്രീം കോടതിയുടെ അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തില്‍, മരട് നഗരസഭയില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കാന്‍ സര്‍ക്കാര്‍ നടപടി ഊര്‍ജിതമാക്കിയതോടെയാണ് താമസക്കാര്‍ പ്രതിഷേധം കടുപ്പിച്ചത്.

അല്ലു അർജുൻ ഓക്കേ പറഞ്ഞാൽ പിന്നെ നമുക്കെന്ത് നോക്കാൻ, ഒരുമിച്ച് നേരെ ഒരു തമിഴ് പടം ചെയ്യാം: നെൽസൺ ദിലീപ് കുമാർ

വിവാഹമോചനത്തിന് ശേഷം പലരും എന്നെ 'സെക്കന്റ് ഹാൻഡ്' എന്നു വിളിച്ചു, വിവാഹ വസ്ത്രം കറുപ്പാക്കി മാറ്റിയത് പ്രതികാരം കൊണ്ടല്ല: സമാന്ത

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ആക്ഷൻ ചിത്രം, ’വല്ല്യേട്ടൻ’ ചിത്രത്തിലെ അപൂർവ്വ ദൃശ്യങ്ങളും രസകരമായ ഓർമ്മകളും

അല്ലു അർജുന് 300 കോടി, ആദ്യ ഭാ​ഗത്തെക്കാൾ ഇരട്ടിയിലധികം പ്രതിഫലം വാങ്ങി ഫഹദും രശ്മികയും; പുഷ്പ 2 താരങ്ങളുടെ പ്രതിഫല കണക്കുകൾ

വിജയ് സേതുപതി ചിത്രവുമായി വൈഗ മെറിലാൻഡ്, 'വിടുതലൈ 2' ഡിസംബർ 20 ന്

SCROLL FOR NEXT