Around us

ജെയ്‌ന്‍ കോറല്‍കോവും തവിടുപൊടി ; 16 നിലകള്‍ 9 സെക്കന്‍ഡില്‍ നിലംപൊത്തി 

THE CUE

തീരദേശ പരിപാലന നിയമം ലംഘിച്ചതിന് സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ടതില്‍ മൂന്നാമത്തെ ഫ്‌ളാറ്റ് സമുച്ചയമായ ജെയ്ന്‍ കോറല്‍കോവും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. വിജയകരമായാണ് കെട്ടിടം പൊളിച്ചത്. സമീപത്തുള്ള കെട്ടിടങ്ങള്‍ക്ക് കേടുപാടുകളില്ല. അവശിഷ്ടങ്ങളൊന്നും കായലില്‍ വീണില്ല. ഏതാണ്ട് മൂന്ന് നില ഉയരത്തില്‍ കെട്ടിടാവശിഷ്ടങ്ങളുണ്ട്. 10.30നായിരുന്നു ആദ്യ സൈറണ്‍. 10.55ന് രണ്ടാമത്തെ സൈറണും 11.01ന് മൂന്നാമത്തെ സൈറണും പിന്നാലെ സ്‌ഫോടനം നടന്നു. 11.03 ന് കെട്ടിടം നിലംപൊത്തി.16 നിലകള്‍ 9 സെക്കന്‍ഡില്‍ തകര്‍ന്നടിഞ്ഞു. 122 അപ്പാര്‍ട്ട്‌മെന്റുകളുള്ള, നെട്ടൂര്‍ കായല്‍ തീരത്തെ ജെയ്ന്‍ കോറല്‍ കോവായിരുന്നു പൊളിക്കുന്നതില്‍ ഏറ്റവും വലിയ ഫ്‌ളാറ്റ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജെറ്റ് ഡിമോളിഷന്‍ കമ്പനിയ്ക്കായിരുന്നു പൊളിക്കല്‍ ചുമതല. 400 കിലോ സ്‌ഫോടകവസ്തുക്കളാണ് ഇതിനായി ഉപയോഗിച്ചത്. പൊളിക്കലിന്റെ രണ്ടാം ദിവസം ഒമ്പത് മണിക്ക് മുമ്പുതന്നെ സമീപത്തു നിന്നും ആളുകളെ ഒഴിപ്പിക്കുകയും, ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ക്രമീകരണങ്ങള്‍ അവസാന നിമിഷം വീണ്ടും വിലയിരുത്തി ഉറപ്പുവരുത്തിയ ശേഷമാണ് തകര്‍ക്കല്‍ നടപടിയിലേക്ക് കടന്നത്.

ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നത്. ഗോള്‍ഡന്‍ കായലോരത്തില്‍ 40 അപാര്‍ട്മെന്റുകളാണുള്ളത്. ഇവിടെ 1.30 ഓടെ ആദ്യ സൈറണ്‍ നല്‍കും. 1.55 ന് രണ്ടാമത്തേതും 2 മണിയോടെ മൂന്നാമത്തേതിനൊപ്പം സ്ഫോടനവും സാധ്യമാക്കും. ഒന്നരയോടെ 200 മീറ്റര്‍ പരിധിയിലെ എല്ലാ റോഡുകളും അടയ്ക്കും. 1.55 ന് ദേശീയപാതയിലും ഗതാഗതം തടയും. തൊട്ടടുത്തുള്ള അംഗനവാടിക്കോ, പുതിയ ഫ്ളാറ്റ് സമുച്ചയത്തിനോ കേടുപാടുകള്‍ സംഭവിക്കാത്ത തരത്തിലാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കുകയെന്ന് തകര്‍ക്കല്‍ ചുമതലയിലുള്ള എഡിഫൈസ് എഞ്ചിനീയറിംഗ് വ്യക്തമാക്കുന്നു.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT