Around us

മരടിലെ നിയമലംഘകര്‍ സര്‍ക്കാര്‍ പദ്ധതിയിലും പങ്കാളികള്‍; ജനനി പദ്ധതിയ്ക്കായി ഫ്‌ളാറ്റ് നിര്‍മിക്കുന്നത് ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ്

THE CUE

തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാതാക്കാള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭവനപദ്ധതിയിലും പങ്കാളികള്‍. പെരുമ്പാവൂരില്‍ ജനനി പദ്ധതി പ്രകാരം ഫ്‌ളാറ്റുകള്‍ നിര്‍മിക്കുന്നത് മരടിലെ ഫ്‌ളാറ്റ് സമുച്ചയം നിര്‍മിച്ച ഹോളിഫെയ്ത്ത് ബില്‍ഡേഴ്‌സാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2017ല്‍ തുടങ്ങിയ പദ്ധതിയിലെ ആദ്യ ഘട്ടത്തിലെ 74 ഫ്‌ളാറ്റുകളുടെ നിര്‍മാണം പോലും ഇവിടെ പൂര്‍ത്തിയായിട്ടില്ല. ഇന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് സംസഥാന സര്‍ക്കാരിന്റെ ഭവനം പദ്ധതിയുടെ ഡയറക്ടറായിരിക്കെയാണ് പദ്ധതി ചുമതല കൈമാറിയത്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പാര്‍പ്പിടം നല്‍കുന്നതാണ് ജനനി പദ്ധതി. പെരുമ്പാവൂര്‍ അറയ്ക്കപ്പടിയില്‍ 286 അപ്പാര്‍ട്‌മെന്റുകളാണ് ഹോളിഫെയ്ത്ത് സര്‍ക്കാരിന് നിര്‍മിച്ച് നല്‍കുന്നത്. നിര്‍മാണത്തിനായി ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍ ഹോളിഫെയ്ത്തിന് കൈമാറുകയായിരുന്നു.

മരടില്‍ നിയമം ലഘിച്ച ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കിന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. പണം മുടക്കി ഫ്‌ളാറ്റുകള്‍ വാങ്ങിയ ഉടമകളല്ല നിയമം ലഘിച്ച നിര്‍മാതാക്കളാണ് കുറ്റക്കാര്‍ എന്നുള്ള വാദം തുടക്കം മുതലെ ശക്തമവുമാണ്. നിര്‍മാതാക്കളില്‍ നിന്ന് ഉടമകള്‍ക്ക് നഷ്ടപരിഹാരം ഈടാക്കാമെന്ന് കോടതിയുടെ ഉത്തരവിലുമുണ്ടായിരുന്നു.

മരടിലെ നാല് ഫ്ളാറ്റുകളിലെ താമസക്കാര്‍ നേരിടുന്ന പ്രതിസന്ധിയില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍. നിയമാനുസൃതമായി വിറ്റതാണെന്നാണ് മരട് നഗരസഭയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. നികുതിയടക്കുന്നവരാണ് ഉടമകളെന്നാണ് നിര്‍മ്മാതാക്കളുടെ വാദം. നിര്‍മ്മാതാക്കള്‍ക്കെതിരെ ഫ്ളാറ്റുടമകളും നിയമനടപടി സ്വീകരിച്ചിട്ടില്ല. ജയിന്‍ ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ്, ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ആല്‍ഫ വെന്‍ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, കെ പി വര്‍ക്കി ആന്‍ഡ് വി എസ് ബില്‍ഡേഴ്സ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ഹോളി ഹെറിറ്റേഡിന് നിര്‍മ്മാണാനുമതി ലഭിച്ചിരുന്നുവെങ്കിലും കെട്ടിടം നിര്‍മ്മിച്ചിരുന്നില്ല.

സുപ്രീംകോടതി വിധി പ്രകാരം ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കുന്നതിന് മുന്നോടിയായി നഗരസഭ നല്‍കിയ കുടിയൊഴിപ്പിക്കല്‍ നോട്ടീസിന്റെ സമയപരിധി അവസാനിച്ചിട്ടുണ്ട്. പ്രശ്‌നത്തിലെ അവ്യക്തത നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായം കേട്ടതിന് ശേഷം നിലപാട് സ്വീകരിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. നിയമപ്രശ്നവും മാനുഷിക പ്രശ്നവുണ്ടെങ്കിലും സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് പറയാനാകില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായി തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. 343 കുടുംബങ്ങളിലെ 1472 പേരെ ഒഴിപ്പിക്കണമെന്നാണ് നഗരസഭയുടെ കണക്ക്.

ദ ക്യു ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്
ചെയ്യാം

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT