Around us

സി.പി ജലീല്‍ വെടിവെച്ചിട്ടില്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട് ; പൊലീസിന് കുരുക്ക്

മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തിട്ടില്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. വയനാട്ടിലെ ലക്കിടിയില്‍ ജലീല്‍ കൊല്ലപ്പെട്ടതില്‍ പൊലീസിനെ കുരുക്കിലാക്കിയാണ് വിദഗ്ധ പരിശോധനാഫലം. പൊലീസ് പരിശോധനയ്ക്ക് അയച്ച തോക്കില്‍ നിന്ന് സിപി ജലീല്‍ നിറയൊഴിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍.

ജലീലിന്റെ വലതുകൈയില്‍ വെടിമരുന്നിന്റെ അംശവുമില്ല. ജലീലിന്റേത് വ്യാജ ഏറ്റുമുട്ടല്‍ കൊലയാണെന്ന് പൊലീസിനെതിരെ നേരത്തേ വിമര്‍ശനമുയര്‍ന്നിരുന്നു. വയനാട് വൈത്തിരിയിലെ ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന ഏറ്റുമുട്ടലില്‍ ജലീല്‍ കൊല്ലപ്പെട്ടെന്നാണ് പൊലീസ് വിശദീകരണം. 2019 മാര്‍ച്ച് ആറിനായിരുന്നു സംഭവം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെട്ടുവെന്നും ഇത് വാക്കുതര്‍ക്കത്തില്‍ കലാശിച്ചെന്നും തുടര്‍ന്ന് സ്ഥലത്തെത്തിയ തണ്ടര്‍ബോള്‍ട്ട് സേനയുമായി മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടിയെന്നുമായിരുന്നു പൊലീസ് വിശദീകരണം. ഇതിന് വിരുദ്ധമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഫൊറന്‍സിക് പരിശോധനാഫലം.

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

SCROLL FOR NEXT