ധീരജിന്റെ രക്തസാക്ഷിത്വത്തില്‍ സി.പി.ഐ.എമ്മിന് ആഹ്‌ളാദമാണെന്ന കോണ്‍ഗ്രസ് പ്രസിഡന്റ് കെ.സുധാകരന്റെ പരാമര്‍ശത്തിന് മറുപടിയുമായി ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മനു തോമസ്. അഞ്ച് സെന്റ് ജീവിക്കുന്നവരാണ് ധീരജിന്റെ കുടുംബം.
അവര്‍ക്ക് തന്റെ മകന്റെ ചിതയൊരുക്കാന്‍ ഒരു സ്ഥലമില്ല. സ്വാഭാവികമായും അവിടുത്തെ പാര്‍ട്ടി പ്രസ്ഥാനമാണ് അതിന് സ്ഥലമൊരുക്കേണ്ടത്, അതിനായി മുന്‍കൈ എടുക്കേണ്ടത്. വീടിന് അടുത്ത് ഒരു സ്ഥലമുണ്ടെന്ന് കണ്ടെത്തി അതിന്റെ ഉടമയോട് സംസാരിച്ച് അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിച്ചത്. അത് മനുഷ്യ സഹജമായി ചെയ്യുന്ന കാര്യങ്ങളാണ്, മനു തോമസ് ദ ക്യുവിനോട് പറഞ്ഞു.
കെ.സുധാകരന്‍ സ്വന്തം ശൈലിയിലാണ് ചില കാര്യങ്ങളെ കാണുന്നത്. രക്തസാക്ഷികളെ സംരക്ഷിക്കുന്ന പ്രസ്ഥാനമാണ് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും സി.പി.ഐ.എമ്മുമൊക്കെ. രക്തസാക്ഷികള്‍ ഒരു കുടുംബത്തിന്റെ നഷ്ടമാണ്, സമൂഹത്തിന്റെ നഷ്ടമാണ്. സ്വാഭാവികമായിട്ടും അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പ്രസ്ഥാനമേറ്റെടുക്കുമെന്നും മനു തോമസ് പറഞ്ഞത്.
മനു തോമസ് പറഞ്ഞത്
കെ.സുധാകരന്‍, കെ.സുധാകരന്റെ ശൈലിയില്‍ ചില കാര്യങ്ങളെ കാണുന്നത് കൊണ്ടാണത്. രക്തസാക്ഷികളെ സംരക്ഷിക്കുന്ന പ്രസ്ഥാനമാണ് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും സി.പി.ഐ.എമ്മുമൊക്കെ.
രക്തസാക്ഷികള്‍ ഒരു കുടുംബത്തിന്റെ നഷ്ടമാണ്, സമൂഹത്തിന്റെ നഷ്ടമാണ്. സ്വാഭാവികമായിട്ടും അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പ്രസ്ഥാനമേറ്റെടുക്കും. അവര്‍ക്ക് സ്മാരകങ്ങള്‍ പണിയും. അതിന് സ്ഥലം വാങ്ങേണ്ടി വന്നാല്‍ സ്ഥലം വാങ്ങും. അവരുടെ കുടുംബത്തിന് താങ്ങായി നിന്ന് ഫണ്ട് സ്വരൂപിക്കേണ്ടി വന്നാല്‍ ഫണ്ട് സ്വരൂപിക്കും.
അധികം രക്തസാക്ഷികളൊന്നും സുധാകരന്റെ പാര്‍ട്ടിക്ക് ഉണ്ടായിട്ടില്ല. അപൂര്‍വ്വം ചില കാര്യങ്ങളില്‍ അവര്‍കുടുംബങ്ങളെ സഹായിക്കാന്‍ വേണ്ടി ഫണ്ട് സ്വരൂപിച്ചതിന്റെയൊക്കെ ചരിത്രം കേരളത്തിലെ ആളുകള്‍ക്കറിയാം. സ്വന്തം കീശയിലേക്ക് മുക്കി കൊണ്ടുപോകുന്ന സ്വഭാവമുള്ളവരും ഈ പറഞ്ഞ കാര്യങ്ങള്‍ ആഘോഷമാക്കുന്നവരുമൊക്കൊണ്. 21 വയസുള്ള ഒരു വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തിയിട്ട് അവന്റെ ശരീരം ചിതയില്‍ അമരുന്നതിന് മുന്‍പ് ചിരിക്കുന്ന ഫോട്ടോകള്‍ ഷെയര്‍ ചെയ്തവരല്ലേ യൂത്ത് കോണ്‍ഗ്രസുകാര്‍.
അഞ്ച് സെന്റ് വീടിനകത്ത് ജീവിക്കുന്നവരാണ് ധീരജിന്റെ കുടുംബം. അവര്‍ക്ക് തന്റെ മകന്റെ ചിതയൊരുക്കാന്‍ ഒരു സ്ഥലമില്ല. സ്വഭാവികമായും അവിടുത്തെ പാര്‍ട്ടി പ്രസ്ഥാനമാണ് അതിന് സ്ഥലമൊരുക്കേണ്ടത്, മുന്‍ കൈ എടുക്കേണ്ടത്. വീടിന് അടുത്ത് ഒരു സ്ഥലമുണ്ടെന്ന് കണ്ടെത്തി അതിന്റെ ഉടമയോട് സംസാരിച്ച് അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിച്ചത്. അത് മനുഷ്യ സഹജമായി ഉണ്ടാകുന്ന കാര്യങ്ങളാണ്.
ഇടുക്കി മുതല്‍ ധീരജിന്റെ ജന്മനാട് വരെ പതിനായിരക്കണക്കിന് പേര്‍ പങ്കെടുത്ത വിലാപയാത്രയാണ് പ്രധാനമായും ഉണ്ടായിരുന്നത്.