സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ നിയുക്ത പാലാ എംഎല്‍എ മാണി സി കാപ്പന്‍ മൊഴി നല്‍കിയിരുന്നുവെന്ന് മുന്‍ സിബിഐ ഡിവൈഎസ്പിയുട വെളിപ്പെടുത്തല്‍. ദിനേശ് മേനോന്റെ വാക്കാലുള്ള പരാതിയില്‍ താന്‍ ഇടപെട്ടെന്നും മുന്‍ ഡിവൈഎസ്പി എം കെ തിവാരി പറഞ്ഞു. താന്‍ മാണി സി കാപ്പനെ താന്‍ വിളിപ്പിച്ചിരുന്നു. പണം തിരികെ നല്‍കി പ്രശ്‌നം പരിഹരിക്കണമെന്ന് പറഞ്ഞു. എന്നാല്‍ കാപ്പന്‍ തനിക്കെതിരെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. ഇതേത്തുടര്‍ന്ന് തനിക്ക് വകുപ്പ് തല അച്ചടക്ക നടപടി നേരിടേണ്ടി വന്നെന്നും തിവാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എനിക്കെതിരായ പരാതിയില്‍ അന്നത്തെ സിബിഐ എസ്പി പിവി ഹരികൃഷ്ണയ്ക്ക് മുമ്പാകെ ഹാജരായി മാണി സി കാപ്പന്‍ മൊഴി നല്‍കി. എന്നാല്‍ ആ മൊഴി പൂര്‍ണമായും ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നില്ല. പക്ഷേ എസ്പിക്ക് നല്‍കിയ മൊഴിയില്‍ കോടിയേരിയുടെ പേര് കാപ്പന്‍ പറഞ്ഞിരുന്നു.എം കെ തിവാരി
ദിനേശ് മേനോനും കാപ്പനുമായുള്ള സാമ്പത്തിക തര്‍ക്കത്തില്‍ മേനോന്‍ ആവശ്യപ്പെട്ട പ്രകാരമാണ് താന്‍ ഇടപെട്ടത്. ദിനേശ് മേനോനെ കൂടാതെ മുന്‍ എസ്പി ജോസഫിനും പണം നഷ്ടപ്പെട്ടിരുന്നു. ഇതിനെതിരെ കാപ്പന്‍ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. തന്നെ ദില്ലിയില്‍ നിന്നും ചണ്ഡിഗഢിലേക്ക് സ്ഥലം മാറ്റുകയും പ്രമോഷന്‍ തടയുകയും ചെയ്‌തെന്നും തിവാരി ചൂണ്ടിക്കാട്ടി.
കോടിയേരിക്കെതിരെ കാപ്പന്‍ മൊഴി നല്‍കിയതിന്റെ സിബിഐ രേഖ ഷിബു ബേബി ജോണാണ് പുറത്തുവിട്ടത്. ആര്‍എസ്പി നേതാവ് പുറത്തുവിട്ട രേഖ വ്യാജമാണെന്നാരോപിച്ച് മാണി സി കാപ്പന്‍ രംഗത്തെത്തി. കോടിയേരിക്കും മകനുമെതിരെ താന്‍ മൊഴി നല്‍കിയിട്ടില്ലെന്നാണ് എല്‍ഡിഎഫ് നേതാവിന്റെ വാദം