സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിദ്വേഷ പ്രചരണവുമായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി. മലപ്പുറം ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധമാണെന്നായിരുന്നു മനേക ഗാന്ധിയുടെ ട്വീറ്റ്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
'മലപ്പുറം അതിന്റെ തീവ്രമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക്, പ്രത്യേകിച്ച് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ക്ക് പ്രസിദ്ധമാണ്. വന്യജീവികളെ കൊല്ലുവന്നവര്‍ക്കെതിരെയും, വേട്ടക്കാരനെതിരെയും ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല. അതുകൊണ്ട് അത് തുടരുകയാണ്. നിങ്ങള്‍ നടപടി ആവശ്യപ്പെടണം', മനേക ഗാന്ധി ട്വീറ്റില്‍ പറയുന്നു.
കേരള സര്‍ക്കാരും വനംവകുപ്പും ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നില്ലെന്നും മനേക ഗാന്ധി ആരോപിക്കുന്നു. കേരളത്തിലെ ക്ഷേത്രങ്ങളില്‍ 600ഓളം ആനകള്‍ കൊല്ലപ്പെട്ടു. ബന്ധപ്പെട്ട വകുപ്പിനോട് മിക്കവാറും എല്ലാ ആഴ്ചയും ഞാന്‍ സംസാരിക്കാറുണ്ട്, പക്ഷെ ഒരു നടപടിയുമില്ലെന്നും മനേക ഗാന്ധി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ജില്ല എന്നായിരുന്നു മനേക ഗാന്ധി മലപ്പുറം ജില്ലയെ വിശേഷിപ്പിച്ചത്. അവര്‍ റോഡിലേക്ക് വിഷം എറിയുന്നു, അത് കഴിത്ത് 300-400 പക്ഷികളും, നായ്ക്കളുമാണ് മരിക്കുന്നതെന്നും മനേക ഗാന്ധി പറഞ്ഞതായി എഎന്‍ഐ ട്വീറ്റ് ചെയ്തു.