ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് സുരക്ഷാ ഡ്യൂട്ടിക്കെത്തിയ മലയാളി സി.ആർ.പി.എഫ് ജവാൻ സ്വയം വെടിവെച്ച് ജീവനൊടുക്കി. കണ്ണൂർ സ്വദേശി വിപിൻ ദാസാണ് (37) മരിച്ചത്.
യുപിയിലെ ചന്തൗലിയിൽ തെരഞ്ഞെടുപ്പ് സുരക്ഷ ഡ്യൂട്ടി ചെയ്തുവരികയായിരുന്നു വിപിൻ. സർവീസ് റൈഫിൾ ഉപയോഗിച്ചാണ് വെടിവച്ചതെന്നാണ് വിവരം.
കണ്ണൂരിൽ തെക്കി ബസാറിലാണ് വിപിന്റെ വീട്. വീടിന്റെ കുറ്റിയടി ചടങ്ങിൽ പങ്കെടുക്കാൻ അവധിക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും മേലുദ്യോഗസ്ഥൻ അനുവദിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു.