എല്ലാ തീവ്രവാദികളും മദ്രസകളില്‍ പഠിച്ചവരാണെന്ന വിദ്വേഷപരാമര്‍ശവുമായി മധ്യപ്രദേശ് സാംസ്‌കാരിക മന്ത്രി ഉഷ താക്കൂര്‍. മദ്രസകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ അവസാനിപ്പിക്കണമെന്നും ഉഷ താക്കൂര്‍ ആവശ്യപ്പെടുന്നതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
'നിങ്ങള്‍ ഈ രാജ്യത്തെ പൗരനാണെങ്കില്‍, എല്ലാ തീവ്രവാദികളും മദ്രസകളില്‍ പഠിച്ചവരാണെന്ന് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ജമ്മുകാശ്മീര്‍ തീവ്രവാദ ഫാക്ടറിയായി മാറിയിരിക്കുന്നു. കുട്ടികളെ ദേശീയതയുമായി ബന്ധിപ്പിക്കുന്നതിന് തടസം നില്‍ക്കുന്നത് അത്തരം മദ്രസകളാണ്. മതത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം സമൂഹത്തില്‍ മതമൗലികതയും വിദ്വേഷവും വളര്‍ത്തുന്നു', ഉഷ താക്കൂര്‍ ആരോപിച്ചു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ദേശീയതയുടെ വഴിയില്‍ തടസം സൃഷ്ടിക്കുന്ന എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടണമെന്നും ബിജെപി നേതാവ് ആവശ്യപ്പെടുന്നുണ്ട്. മദ്രസകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന എല്ലാ സഹായങ്ങളും അവസാനിപ്പിക്കണം. വഖഫ് ബോര്‍ഡ് സഹായങ്ങള്‍ നല്‍കുന്നതില്‍ ശക്തമാണ്. ആരെങ്കിലും മതം പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് സ്വന്തം ചെലവില്‍ നടത്തണമെന്നും, അങ്ങനെ ചെയ്യാന്‍ അവര്‍ക്ക് ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്നും, മദ്രസകള്‍ അടച്ചുപൂട്ടണമെന്നാണോ, സര്‍ക്കാര്‍ സഹായങ്ങള്‍ നിര്‍ത്തണമെന്നാണോ പറയുന്നതെന്ന ചോദ്യത്തിന് മറുപടിയായി ഉഷ താക്കൂര്‍ പറഞ്ഞു.