വിമാനത്താവളങ്ങള്‍ എപ്പോഴും സ്വകാര്യവല്‍ക്കരിക്കുന്നതാണ് നല്ലതെന്ന് വ്യവസായി എംഎ യൂസഫലി. തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്റെ പേര് വലിച്ചിഴക്കരുതെന്നും യൂസഫലി പറഞ്ഞു. പ്രശ്‌നങ്ങളുണ്ടെങ്കില്‍ കേന്ദ്രവും കേരളവും ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
'വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാരിന്റേതാണ്. തിരുവനന്തപുരം വിമാനത്താവളം മികച്ചതാകണമെന്നും വികസിക്കണമെന്നും ഒരുപാട് വിനോദസഞ്ചാരികളും യാത്രക്കാരും തിരുവനന്തപുരം വിമാനത്താവളം വഴി വരണമെന്നും എനിക്ക് ആഗ്രഹമുണ്ട്.'
എയര്‍പോര്‍ട്ടുകള്‍ എപ്പോഴും സ്വകാര്യവല്‍ക്കരിക്കുന്നതാണ് നല്ലത്. പല വിമാനത്താവളങ്ങളും സ്വകാര്യ പങ്കാളിത്തം വന്ന ശേഷമാണ് മെച്ചപ്പെട്ടത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് 27 രാജ്യങ്ങളില്‍ നിന്നുള്ള 19,600 ഓഹരി ഉടമകളാണ് ഉള്ളത്. കണ്ണൂരില്‍ 8313 ഓഹിയുടമകളുണ്ട്, യൂസഫലി മാത്രമല്ല. അത്കൂടാതെ 2200 കോടി രൂപയുടെ ഷെയര്‍ ബാക്കിയുണ്ട്. സര്‍ക്കാരിന്റെ പെര്‍മിഷനോടെ ആര്‍ക്കു വേണമെങ്കിലും ഷെയര്‍ വാങ്ങാം. അതുകൊണ്ട് തന്റെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യൂസഫി പറഞ്ഞു.
രാജ്യങ്ങള്‍ തമ്മില്‍ യോചിക്കുന്നതും സ്‌നേഹബന്ധം വര്‍ധിപ്പിക്കുന്നതും എപ്പോഴും ലോക സമാധാനത്തിന് നല്ലതാണെന്ന്, ഇസ്രായേലുമായി നയതന്ത്ര ബന്ധമുണ്ടാക്കാനുള്ള യുഎഇ തീരുമാനം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി യൂസഫലി പറഞ്ഞു.