Around us

വിനു വി. ജോണിന്റെ ലുട്ടാപ്പി ട്വീറ്റിന് സ്വരാജിന്റെ മറുപടി; യു.പി സ്‌കൂള്‍ കുട്ടികള്‍ പോലും ഉപേക്ഷിച്ച് കളഞ്ഞ വട്ടപ്പേര് വിളി

രാജ്യസഭ സ്ഥാനാര്‍ത്ഥിയായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ.എ റഹീമിനെ സി.പി.ഐ.എം പ്രഖ്യാപിച്ചതിന് പിന്നാലെ വന്ന ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു. വി ജോണിന്റെ ട്വീറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം നേതാവ് എം. സ്വരാജ്.

വിനു.വി ജോണിന്റെ പ്രതികരണം ഏതൊരാളെയും ലജ്ജിപ്പിക്കുന്ന വിധം തരം താഴ്ന്നതായിരുന്നു. സാധാരണ എല്‍.പി ക്ലാസിലെ കുട്ടികളാണ് ഇഷ്ടമില്ലാത്തവരെ തങ്ങളുടെ ഭാവനയ്ക്കനുസരിച്ചുള്ള വട്ടപ്പേരുകളുണ്ടാക്കി കളിയാക്കുകയും ആക്ഷേപിക്കുകയും ഒക്കെ ചെയ്യാറ്.

ആ കുട്ടികള്‍ യുപി തലത്തിലേക്കെങ്കിലും വളര്‍ന്ന് കഴിഞ്ഞാല്‍ ഇത്തരത്തിലുള്ള സ്വഭാവ വൈകൃതങ്ങള്‍ സാവധാനം മാഞ്ഞു പോവുകയാണ് ചെയ്യാറ്. യുപി ക്ലാസിലെ കുട്ടികള്‍ പോലും ഉപേക്ഷിച്ച് കളഞ്ഞ കളിയാക്കിയുള്ള വട്ടപ്പേര് വിളിയും ആക്ഷേപങ്ങളുമൊക്കെയാണ് വിനു വി. ജോണിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സ്വരാജ് പറഞ്ഞു.

സ്വരാജ് പറഞ്ഞത്

ഇടതുമുന്നണിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സി.പി.ഐ.എം നേതാവ് എ.എ റഹീമും സി.പി.ഐ നേതാവ് പി.സന്തോഷ് കുമാറും സ്ഥാനാര്‍ത്ഥികളായി നിശ്ചയിക്കപ്പെട്ടപ്പോള്‍ പൊരുതുന്ന യുവത്വത്തിനുള്ള അംഗീകാരമായി അത് വിലയിരുത്തപ്പെട്ടു.

രാഷ്ട്രീയ പ്രതിയോഗികള്‍ പോലും ആ തീരുമാനത്തെ സ്വഗതം ചെയ്തു. കൂട്ടത്തില്‍ വേറിട്ടു നിന്നത് ഏഷ്യാനെറ്റിലെ പ്രമുഖ അവതാരകനായ വിനു.വി ജോണിന്റെ വികൃതമായ പ്രതികരണമാണ്.

സാധാരണ ഗതിയില്‍ മാനസികാരോഗ്യമുള്ള ഒരാളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒരു പ്രതികരണമായിരുന്നില്ല അദ്ദേഹത്തില്‍ നിന്ന് ഉണ്ടായത്. ഏതൊരാളെയും ലജ്ജിപ്പിക്കുന്ന വിധം തരം താഴ്ന്നതായി ആ പ്രതികരണം വിലയിരുത്തപ്പെടുകയും ചെയ്തു.

സാധാരണ എല്‍.പി ക്ലാസിലെ കുട്ടികളാണ് ഇഷ്ടമില്ലാത്തവരെ തങ്ങളുടെ ഭാവനയ്ക്കനുസരിച്ചുള്ള വട്ടപ്പേരുകളുണ്ടാക്കി കളിയാക്കുകയും ആക്ഷേപിക്കുകയും ഒക്കെ ചെയ്യാറ്. ആ കുട്ടികള്‍ യു.പി തലത്തിലേക്കെങ്കിലും വളര്‍ന്ന് കഴിഞ്ഞാല്‍ ഇത്തരത്തിലുള്ള സ്വഭാവ വൈകൃതങ്ങള്‍ സാവധാനം മാഞ്ഞു പോവുകയാണ് ചെയ്യാറ്.

യു.പി ക്ലാസിലെ കുട്ടികള്‍ പോലും ഉപേക്ഷിച്ച് കളഞ്ഞ കളിയാക്കിയുള്ള വട്ടപ്പേര് വിളിയും ആക്ഷേപങ്ങളുമൊക്കെയാണ് വിനു വി. ജോണിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇങ്ങനെയൊക്കെ പെരുമാറുന്നത് സാധാരണ ഗതിയില്‍ മാനസികാരോഗ്യത്തിന്റെ ലക്ഷണമല്ല.

ശരീരം വളരുകയും പ്രായം മധ്യവയസ് പിന്നിടുകയും ചെയ്യുമ്പോഴും മനസ് ലോവര്‍ പ്രൈമറി ക്ലാസില്‍ തന്നെ ഇരിക്കുന്ന വികൃതമായ അവസ്ഥയാണ് ഇവിടെ നമുക്ക് കാണാനാകുന്നത്. ഇത്തരം സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരോ, സുഹൃത്തുക്കളോ, കുടുംബാംഗങ്ങളോ അദ്ദേഹം അര്‍ഹിക്കുന്ന ഒരു ചികിത്സ ഏര്‍പ്പാടാക്കി കൊടുക്കുക എന്നുള്ളതാണ് ചെയ്യാന്‍ കഴിയുന്ന ഏക കാര്യം. അതിന് അവര്‍ തയ്യാറാകുന്നതില്‍ മലയാളികളാകെ ക്ഷമാപൂര്‍വ്വം അദ്ദേഹത്തോട് സഹതപിക്കുക എന്നത് മാത്രമേ പോംവഴിയുള്ളൂ.

'ബാലരമ പുതിയ ലക്കം വായിച്ചു' എന്ന് പറഞ്ഞുകൊണ്ടായിരുന്നു വിനുവിന്റെ ട്വീറ്റ്. ഇതിന് പിന്നാലെ വിനു വി. ജോണ്‍ റഹീമിനെ അധിക്ഷേപിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

റഹീമിനെ എതിര്‍ രാഷ്ട്രീയ പാര്‍ട്ടി സൈബര്‍ ഗ്രൂപ്പുകളും സംഘ്പരിവാര്‍ സൈബര്‍ അണികളും 'ലുട്ടാപ്പി റഹീം' എന്ന് അധിക്ഷപിക്കാറുണ്ട്. ഒരു മാധ്യമ പ്രവര്‍ത്തകന് ചേര്‍ന്ന പണിയാണോ ഇത്? താങ്കള്‍ക്ക് എന്ത് വിശ്വാസ്യതയാണ് ഉള്ളത് തുടങ്ങി നിരവധി കമന്റുകളാണ് വിനു വി. ജോണിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

കൈരളിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരു സ്ഥാപിത താൽപര്യവുമില്ല; മമ്മൂട്ടിയുമായുള്ള 25 വർഷം നീണ്ട ബന്ധത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

SCROLL FOR NEXT