എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടുന്ന കാലമാണിതെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. ഒ വി വിജയന്‍ സ്ത്രീ കൂടി ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന് ഓര്‍ത്തുപോകുന്നുവെന്നും മുകുന്ദന്‍ പറഞ്ഞു. അടുത്തിടെ ആഘോഷിക്കപ്പെട്ട പുസ്തകങ്ങള്‍ പലതും സാഹിത്യേതര കാരണങ്ങളാലാണ് ശ്രദ്ധിക്കപ്പെട്ടത്.
എം മുകുന്ദന്റെ പരാമര്‍ശത്തിനെതിരെ വായനക്കാരില്‍ നിന്നും എഴുത്തുകാരികളില്‍ നിന്നും സ്ത്രീപക്ഷ സംഘടനകളില്‍ നിന്നും കനത്ത വിമര്‍ശനമാണ് ഉയരുന്നത്. സ്ത്രീ കേവലം ശരീരം മാത്രമാണെന്ന ധാരണയില്‍ നിന്നാണ് അത്തരം വാക്കുകള്‍ പുറത്തുവരുന്നതെന്നാണ് എം മുകുന്ദനെതിരെ ഉയരുന്ന വിമര്‍ശനം.
വായനക്കാര്‍ ഒട്ടേറെ ഉണ്ടെങ്കിലും നല്ല കൃതികള്‍ ഉണ്ടാകുന്നില്ലെന്നും പാലക്കാട് നടന്ന മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി അനുസ്മരണത്തില്‍ സംസാരിക്കവെ എം മുകുന്ദന്‍ പറഞ്ഞു. എന്തു വായിക്കണമെന്നും എന്തു പ്രസിദ്ധീകരിക്കണമെന്നും തീരുമാനിക്കുന്നത് പ്രസാധകരായ കോര്‍പ്പറേറ്റുകളാണ്. പ്രസാധകന് അരോചകമായ ഭാഗങ്ങള്‍ വെട്ടിമാറ്റി പ്രസിദ്ധീകരിക്കുമെന്നും വിമര്‍ശിച്ചു.
ഇപ്പോഴത്തെ പല പുസ്തകങ്ങളിലും എഴുത്തുകാരനോ സമൂഹമോ ഇല്ല. പുഴയോ കാടോ ഇടിഞ്ഞുവീഴാന്‍ പോകുന്ന കുന്നുകളോ ഇല്ലെന്നും എം മുകുന്ദന്‍ പറഞ്ഞു. ഇപ്പോഴത്തെ പല പുസ്തകങ്ങളിലും എഴുത്തുകാരനോ സമൂഹമോ ഇല്ല. പുഴയോ കാടോ ഇടിഞ്ഞുവീഴാന്‍ പോകുന്ന കുന്നുകളോ ഇല്ലെന്നും എം മുകുന്ദന്‍ പറഞ്ഞു.