Around us

സംഘപരിവാറിന്റെ ലൗ ജിഹാദ് ആരോപണം ഏറ്റെടുത്ത് സീറോ മലബാര്‍ സഭ ; ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിത നീക്കമെന്ന് വാദം 

THE CUE

കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുവെന്ന സംഘപരിവാര്‍ ആരോപണം സജീവമായി ഏറ്റെടുത്ത് സീറോ മലബാര്‍ സഭ. സംസ്ഥാനത്ത് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിത നീക്കം നടക്കുന്നുവെന്ന് കൊച്ചിയില്‍ ചേര്‍ന്ന സഭ സിനഡ് അരോപിച്ചു. പ്രണയം നടിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം അതിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്ന കേസുകള്‍ വര്‍ധിക്കുന്നുവെന്നാണ് സഭയുടെ വാദം. കേരളത്തില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ പകുതിയും മതംമാറിയ ക്രൈസ്തവരാണ്. ഇത്തരം പരാതികളിലൊന്നും പൊലീസ് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിരുന്നില്ലെന്നും സഭ കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്ത് ഹിന്ദു പെണ്‍കുട്ടികളെ ലൗ ജിഹാദിന് ഇരകളാക്കുന്നുവെന്ന് ഏറെക്കാലമായി സംഘപരിവാര്‍ സംഘടനകള്‍ ആരോപിച്ച് വരുന്നുണ്ട്. സമാന വാദം സജീവമാക്കിയിരിക്കുകയാണ് സീറോ മലബാര്‍ സഭ.

വാര്‍ത്താക്കുറിപ്പിലെ പരാമര്‍ശങ്ങള്‍

കേരളത്തിലും ലൗ ജിഹാദിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നതായി സിനഡ് വിലയിരുത്തി. അടുത്ത നാളുകളില്‍ തന്നെ പ്രണയക്കുരുക്കില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടയുടെ ദുരന്തം കേരളത്തിന്റെ മതേതര മനസ്സാക്ഷിയില്‍ ഏല്‍പ്പിച്ച മുറിവ് ആഴമുള്ളതാണ്. കേരളത്തിലെ മതസൗഹാര്‍ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയില്‍ ലൗ ജിഹാദ് കേരളത്തില്‍ വളര്‍ന്നുവരുന്നത് ആശങ്കാജനകമാണ്. കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നുവെന്നത് വസ്തുതയാണ്. കേരളത്തില്‍ നിന്ന് ഐഎസ് ഭീകര സംഘടനയിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെട്ടെന്ന് കേരള പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ 21 വ്യക്തികളില്‍ പകുതിയോളം പേര്‍ ക്രിസ്ത്യന്‍ വിശ്വാസത്തില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ് എന്ന വസ്തുത നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ഔദ്യോഗിക കണക്കുകളില്‍ പെടാത്ത അനേകം പെണ്‍കുട്ടികള്‍ ഇപ്രകാരം ലൗ ജിഹാദിലൂടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നുവെന്നതും ഗൗരവമേറിയ വിഷയമാണ്. ലൗ ജിഹാദ് എന്നത് സാങ്കല്‍പ്പികമല്ല എന്നതിന് ഈ കണക്കുകള്‍ തന്നെ സാക്ഷ്യം നല്‍കുന്നുണ്ട്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശീകരിച്ച് പീഡനത്തിന് ഇരയാക്കുകയും ദൃശ്യങ്ങളുപയോഗിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്ന പരാതികള്‍ കേരളത്തില്‍ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. ഈ പരാതികളിലൊന്നും പൊലീസ് ജാഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ലെന്നതും ദുഖകരമാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

SCROLL FOR NEXT