Around us

‘ലൗ ജിഹാദിലൂടെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഇസ്ലാമിക് സ്റ്റേറ്റിലെത്തുന്നു’;അധികൃതര്‍ നടപടിയെടുക്കണമെന്ന് സിറോ മലബാര്‍ സഭയുടെ ഇടയലേഖനം 

THE CUE

കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ. കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ഇടയലേഖനം പള്ളികളില്‍ വായിച്ചു. ലൗ ജിഹാദ് കൂടി വരുന്നുവെന്നും ഇത് മതസൗഹാര്‍ദ്ദത്തെ ബാധിക്കുന്നുവെന്നുമാണ് ഇടയലേഖനത്തിലുള്ളത്. ലൗ ജിഹാദിലൂടെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഇസ്ലാമിക് സ്റ്റേറ്റിലെത്തുന്നതിന് ഇടയാക്കുന്നുവെന്നും ഇടയലേഖനത്തിലുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലൗ ജിഹാദിനെതിനെതിരെ അധികൃതര്‍ നടപടിയെടുക്കണമെന്ന് ഇടയലേഖനം ആവശ്യപ്പെടുന്നു. ഇതിനെതിരെ ബോധവത്കരണം വേണം. രക്ഷിതാക്കളെയും കുട്ടികളെയും ഇതിനെക്കുറിച്ച് മനസിലാക്കിക്കുന്നതിനായി സഭ പ്രചരണം നടത്തുമെന്നും ഇടയലേഖനം പറയുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള ഭൂരിഭാഗം പള്ളികളിലും ഇടയലേഖനം വായിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. വൈദികര്‍ തന്നെ ഇടയലേഖനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ലൗ ജിഹാദുണ്ടെന്ന സഭയുടെ വാദത്തിനെതിരെ രൂപതയുടെ മുഖപത്രം സത്യദീപം രംഗത്തെത്തിയിരുന്നു. പൗരത്വ നിയമത്തില്‍ രാജ്യം കത്തുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതാണ് സിനഡിന്റെ സര്‍ക്കുലറെന്നായിരുന്നു മുഖപത്രം വിമര്‍ശിച്ചത്.

സീറോ മലബാര്‍ സഭ സിനഡ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഡിജിപിയോട് വിശദീകരണം തേടിയിരുന്നു. കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചിരുന്നു. രണ്ട് വര്‍ഷത്തിനിടെ അത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കമ്മീഷന് മറുപടി നല്‍കുമെന്നും ഡിജിപി അറിയിച്ചിരുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT