രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ആണെങ്കിലും അമിതവേഗതയ്ക്കുള്ള പിഴയിലും ശിക്ഷയിലും ഇളവില്ലെന്ന കാര്യം ഓര്‍മ്മിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ബിജു മേനോനും, സാബുമോനും ഉള്‍പ്പെടുന്ന സീന്‍ ഉപയോഗിച്ചുള്ള ട്രോളിലൂടെയാണ് മോട്ടോര്‍ വാഹനവകുപ്പ് ഓവര്‍ സ്പീഡ് ഹരമാക്കിവരെ ഇക്കാര്യം ഓര്‍മ്മപ്പെടുത്തുന്നത്. 'വീടിന് പുറത്തേക്ക് വാഹനവുമായി അത്യാവശ്യത്തിന് മാത്രം, അതും നിയമപ്രകാരമുള്ള വേഗതയില്‍' എന്ന മുന്നറിയിപ്പും മോട്ടോര്‍ വാഹന വകുപ്പിന്റെ പേജിലൂടെ നല്‍കുന്നു.
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി അത്യവാശ്യത്തിന് മാത്രമാണ് പുറത്തിറങ്ങാന്‍ അനുവദിക്കുന്നത്. സത്യവാങ്മൂലം നിര്‍ബന്ധവുമാണ്. റോഡുകളില്‍ തിരക്കൊഴിഞ്ഞ സാഹചര്യത്തില്‍ ബൈക്കുകളും ഇതര വാഹനങ്ങളും അമിത വേഗതയില്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. അമിത വേഗതക്കുള്ള പിഴ 1500ന് പുറമേ കര്‍ഫ്യൂ ലംഘനത്തിനുള്ള പതിനായിരം രൂപാ പിഴയും രണ്ട് വര്‍ഷം തടവും പിറകെയുണ്ടെന്നും മോട്ടോര്‍ വാഹനവകുപ്പ്
ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ എപ്പിഡമിക് ആക്ട് ചുമത്തി നടപടിയെടുക്കുമെന്ന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.