Around us

പെണ്‍കുട്ടിയുടെ കുടുംബം അസൗകര്യം അറിയിച്ചു; ഇടത് എംപിമാരുടെ ഹത്രാസ് യാത്ര മാറ്റി

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള ഇടത് എംപിമാരുടെ യാത്ര മാറ്റിവെച്ചു. പെണ്‍കുട്ടിയുടെ കുടുംബം അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് ഇന്ന് നടത്താനിരുന്ന യാത്ര മാറ്റിവെച്ചത്. സിപിഎം, സിപിഐ, എല്‍ജെഡി പ്രതിനിധികളായിരുന്നു ബന്ധുക്കളെ സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

കേരളത്തില്‍ നിന്നും എളമരം കരിം, ബിനോയ് വിശ്വം, എം.വി. ശ്രേയാംസ് കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കുടുംബാംഗങ്ങളെ കാണുന്നതിനൊപ്പം ഗ്രാമീണരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയാനും സംഘം തീരുമാനിച്ചിരുന്നു. ജില്ലാ കളക്ടര്‍, പൊലീസ് മേധാവി എന്നിവരെയും സന്ദര്‍ശിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഹത്രാസ് സന്ദര്‍ശിച്ചതിന് ശേഷം വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കാനായിരുന്നു ഇടത് എംപിമാരുടെ തീരുമാനം. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി എന്നിവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും എംപിമാര്‍ അറിയിച്ചിരുന്നു. ഹത്രാസ് കേസ് ഇന്നലെ സിബിഐ ഏറ്റെടുത്തിട്ടുണ്ട്. അന്വേഷണം ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT