Around us

വൈകി എത്തിയാല്‍ പിടി വീഴും; എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചിങ് വരുന്നു

THE CUE

സ്ഥിരം വൈകിയെത്തുകയും ഒപ്പിട്ട ശേഷം ഓഫീസില്‍ നിന്ന് മുങ്ങുകയും ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി പിടിവീഴും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലേയും ജീവനക്കാര്‍ക്ക് ബയോമെട്രിക് പഞ്ചിങ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സംവിധാനം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കും. പഞ്ചിങ് മെഷീന്‍ നിര്‍മ്മാതാക്കള്‍ക്ക് ടെന്‍ഡര്‍ ക്ഷണിക്കാന്‍ സര്‍ക്കാര്‍ കെല്‍ട്രോണിന് നിര്‍ദ്ദേശം നല്‍കി.

സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിങ് നിര്‍ബന്ധമാക്കാനുള്ള നീക്കത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

പഞ്ചിങ് ശമ്പള വിതരണ സംവിധാനമായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കും. നിലവില്‍ സെക്രട്ടേറിയറ്റില്‍ മാത്രമുള്ള ഈ സംവിധാനമാണ് മറ്റ് ഓഫീസുകളിലേക്കും വ്യാപിപ്പിക്കുന്നത്. 50 ജീവനക്കാരുള്ള ഓഫീസുകളില്‍ വാള്‍ മൗണ്ടഡ് മെഷീനുകള്‍ സ്ഥാപിക്കും. 20ല്‍ താഴെ ഉദ്യോഗസ്ഥര്‍ ഉള്ളിടത്ത് കമ്പ്യൂട്ടറില്‍ ഘടിപ്പിക്കാവും വിരലടയാള സ്‌കാനറാകും വെയ്ക്കുക.

സര്‍ക്കാര്‍ ഓഫീസുകളിലെ ഉച്ചഭക്ഷണ ഇടവേളയില്‍ 15 മിനുറ്റ് കുറച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞയാഴ്ച്ച ഭരണപരിഷ്‌കാര വകുപ്പ് പുറത്തിറക്കിയിരുന്നു. ഒന്ന് മുതല്‍ രണ്ട് വരെയായിരുന്ന ലഞ്ച് ടൈമിലാണ് മാറ്റം വരുത്തിയത്. ഇപ്പോള്‍ ഒന്നേ കാലിനാണ് ഉച്ച ഭക്ഷണസമയം ആരംഭിക്കുക.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT