Around us

ജോ ജോസഫും മമ്മൂട്ടിയെ കാണാനെത്തി; വികസനത്തിന് പിന്തുണ ഉറപ്പ് നല്‍കിയെന്ന് പി. രാജീവ്

തൃക്കാക്കര ഉപതെരഞ്ഞെടുുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫ് മമ്മൂട്ടിയെ കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. തൃക്കാക്കരയുടെ വികസനത്തിന് എല്ലാവിധ പിന്തുണയുമുണ്ടെന്ന് മമ്മൂട്ടി ഉറപ്പ് നല്‍കിയതായി ഡോ. ജോ ജോസഫും മമ്മൂട്ടിയുമൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് മന്ത്രി പി രാജീവ് ഫേസബുക്കില്‍ കുറിച്ചു.

വേദികള്‍ പലതും മമ്മൂട്ടിയോടൊപ്പം പങ്കിട്ടിട്ടുണ്ടെങ്കിലും താരത്തിന്റെ ആതിഥ്യം സ്വീകരിച്ച് നേരിട്ട് കണ്ടത് ഇതാദ്യമായാണെന്ന് ജോ ജോസഫും കുറിച്ചു. കുറച്ച് സമയത്തിനുള്ളില്‍ ഒരുപാട് വിഷയങ്ങള്‍, പ്രത്യേകിച്ച് തൃക്കാക്കര മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങള്‍ അദ്ദേഹവുമായി പങ്കു വയ്ക്കാന്‍ സാധിച്ചു. എല്ലാ പിന്തുണയും വിജയാശംസകളും അദ്ദേഹം വാഗ്ദാനം നല്‍കിയെന്നും ജോ ജോസഫ് പറഞ്ഞു.

പ്രചരണം തുടങ്ങി ആദ്യ ദിവസങ്ങളില്‍ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസും മമ്മൂട്ടിയെ കാണാനെത്തിയിരുന്നു. ഹൈബി ഈഡന്‍ എംപിക്കും നടന്‍ രമേഷ് പിഷാരടിയ്ക്കുമൊപ്പമായിരുന്നു ഉമ തോമസ് മമ്മൂട്ടിയെ കണ്ട് വോട്ട് ചോദിക്കാനെത്തിയത്. മണ്ഡലത്തിലെ വോട്ടറാണ് മമ്മൂട്ടി.

ജോ ജോസഫിന്റ കുറിപ്പ്

മഹാനടനോടൊപ്പം...

ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ ചെന്ന് അദ്ദേഹത്തെ കണ്ടു. എനിക്ക് അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് ഒരിക്കല്‍ ഒരു പുരസ്‌കാരം ഏറ്റുവാങ്ങുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്. വേദികള്‍ പലതും അദ്ദേഹത്തോടൊപ്പം പങ്കിട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച് നേരിട്ട് കണ്ടത് ഇതാദ്യമായാണ്. ഒരു പാട് സന്തോഷം തോന്നി.

കുറച്ച് സമയത്തിനുള്ളില്‍ ഒരുപാട് വിഷയങ്ങള്‍, പ്രത്യേകിച്ച് തൃക്കാക്കര മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങള്‍ അദ്ദേഹവുമായി പങ്കു വയ്ക്കാന്‍ സാധിച്ചു. കൊച്ചി മേയറും സിപിഐഎം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ സ. എ അനില്‍ കുമാറും മറ്റു സഖാക്കളും ഒപ്പം ഉണ്ടായിരുന്നു. എല്ലാ പിന്തുണയും വിജയാശംസകളും അദ്ദേഹം വാഗ്ദാനം നല്‍കി.

മഹാനടന് നന്ദി ...

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT