Around us

‘പൗരത്വനിയമം മുസ്ലിങ്ങളുടെ മാത്രം പ്രശ്‌നമല്ല’ ; മതരാഷ്ട്രത്തിനുള്ള തയ്യാറെടുപ്പെന്ന് ലത്തീന്‍ പള്ളികളില്‍ ഇടയലേഖനം

THE CUE

റിപ്പബ്ലിക് ദിനത്തില്‍ ലത്തീന്‍ കത്തോലിക്കാ പള്ളികളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടയലേഖനം. പൗരത്വ ഭേദഗതി നിയമം ജനാധിപത്യ സങ്കല്‍പ്പത്തിന് വിരുദ്ധവും, രാജ്യത്തെ മതേതര സങ്കല്‍പ്പങ്ങളെ തകര്‍ക്കുന്നതാണെന്നും ഇടയലേഖനത്തിലൂടെ സഭ വ്യക്തമാക്കുന്നു. സഭയ്ക്ക് കീഴില്‍ വരുന്ന എല്ലാ പള്ളികളിലും രാവിലെ ഇടയലേഖനവും തുടര്‍ന്ന് ഭരണഘടനയുടെ ആമുഖവും വായിച്ചു.

രാജ്യത്തെ വിഭജിക്കുക എന്ന വലിയ കുറ്റകൃത്യമാണ് പൗരത്വ ഭേദഗലി നിയത്തിലൂടെ നടപ്പാക്കുന്നത്. ഇത് മുസ്ലീങ്ങളുടെ മാത്രം പ്രശ്‌നമല്ല, രാജ്യത്തെ സര്‍വജനങ്ങളുടെയും പ്രശ്‌നമാണെന്നും തിരുവനന്തപുരം പാളയം പള്ളിയില്‍ ആര്‍ച്ച് ബിഷപ്പ് ഡോ സൂസപാക്യം ചൂണ്ടിക്കാട്ടി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഭരണാധികാരികള്‍ മതരാഷ്ട്രത്തിനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നത്. നിയമത്തിന്റെ ആന്തരാര്‍ത്ഥങ്ങളിലും ഭരണാധികാരികളുടെയും അവരെ നിയന്ത്രിക്കുന്ന ശക്തികേന്ദ്രങ്ങളുടെയും പ്രസ്താവനകള്‍ വിലയിരുത്തുമ്പോഴും മതരാഷ്ട്രത്തിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്ന് വെളിപ്പെടുന്നുവെന്ന് ഇടയലേഖനം പറയുന്നു.

ഒരു പ്രത്യേക മതവിഭാഗത്തോട് വിവേചനം പ്രകടിപ്പിക്കുന്നത് ഭരണഘടനയുടെ മൗലീക തത്വങ്ങള്‍ക്ക് എതിരാണ്. സമത്വം, സ്വാതന്ത്ര്യം, തുല്യത, നീതി എന്നിവയാണ് രാഷ്ട്രത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ എന്ന് ഭരണഘടനയുടെ ആമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്. ഈ മൗലിക ആദര്‍ശങ്ങള്‍ക്കെതിരായാണ് പൗരത്വ നിയമഭേദഗതിയെ മനസിലാക്കാന്‍ സാധിക്കുന്നത്. മതേതര ഇന്ത്യയാണ് നമുക്ക് വേണ്ടതെന്നും, മതേതര ഇന്ത്യയ്ക്കായി യോജിച്ചുള്ള പ്രക്ഷോഭങ്ങള്‍ ആവശ്യമാണെന്നും ഇടയലേഖനത്തില്‍ പറയുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT