Around us

കവളപ്പാറയില്‍ 30 വീടുകള്‍ മണ്ണിനടിയില്‍ ; രക്ഷാപ്രവര്‍ത്തനം സാധ്യമാകാതെ മണിക്കൂറുകള്‍

THE CUE

മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മുപ്പതോളം വീടുകള്‍ മണ്ണിലടിയിലായതായി സൂചന. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു മണ്ണിടിച്ചിലുണ്ടായത്. അന്‍പതോളം പേരെ കാണാതായതായി പ്രദേശവാസികള്‍ പറയുന്നു. ഇതുവരെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാനായിട്ടില്ല

ഫയര്‍ ഫോഴ്‌സ് അടക്കമുള്ളവരെ ഇന്നലെ മുതല്‍ വിവരം അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ എത്തിച്ചേരാനായിട്ടില്ല. സ്ഥലത്ത് കഴിഞ്ഞ മൂന്ന് ദിവസമായി വൈദ്യുതി ബന്ധമില്ലാത്തതിനാല് ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്തറിഞ്ഞിരുന്നില്ല. സ്ഥലത്തേക്കുള്ള റോഡുകളും പാലങ്ങളും തകര്‍ന്നിരിക്കുകയാണ്. ഇന്ന് ഉച്ചയോടെ മാത്രമാണ് ആളുകള്‍ക്ക് പ്രദേശത്തേക്ക് എത്താന്‍ കഴിഞ്ഞത്.

വീടുകളില്‍ കഴിഞ്ഞിരുന്നുവര്‍ മറ്റ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയിട്ടില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മാത്രമാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തേക്ക് എന്‍ഡിആര്‍എഫ് സംഘം പുറപ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT