Around us

പ്രതിഷേധങ്ങൾക്കിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഗോഡ പട്ടേൽ നാളെ ലക്ഷദ്വീപിൽ; കരിദിനം ആചരിക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം

നിയമപരിഷ്കാരങ്ങൾക്കെതിരെയായ പ്രതിഷേധം ശക്തമായതിന് ശേഷം അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഗോഡ പട്ടേൽ നാളെ ലക്ഷദ്വീപിൽ എത്തും. ഉച്ചയ്ക്ക് 12.30 ഓടുകൂടി അഗത്തിയിൽ എത്തുന്ന അഡ്മിനിസ്ട്രേറ്റർ വികസന പ്രവർത്തനങ്ങൾ വിലയിരുത്തും. അതിന് ശേഷം കവരത്തിയിലേയ്ക്ക് പോകും. സ്മാർട്ട് സിറ്റി പദ്ധതിയുടെയും, വിവിധ നിർമ്മാണ പ്രവർത്തനങ്ങളുടെയും ഉദ്‌ഘാടനം നിർവഹിക്കുക, ഓഫീസ് ഫയലുകൾ പരിശോധിക്കുക തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹത്തിന്റെ ഷെഡ്യൂളിൽ ഉള്ളത്.

അതെ സമയം അഡ്മിനിസ്ട്രേറ്റർ വരുന്നതിന് മുന്നോടിയായി ലക്ഷദ്വീപിൽ നാളെ കരിദിനം ആചരിക്കുവാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ തീരുമാനം. ഇന്നലെ തന്നെ അതിനുള്ള മുന്നൊരുക്കങ്ങൾ ലക്ഷദ്വീപിൽ ആരംഭിച്ചിട്ടുണ്ട്. ആളുകൾ കറുത്ത ബാഡ്ജുകൾ ധരിച്ചും കൊടികൾ ഉയർത്തിയും പ്രതിഷേധിക്കുവാനാണ് പ്രതിഷേധക്കാർ ആഹ്വാനം ചെയ്തിരിക്കുന്നത്. ലക്ഷദ്വീപിലെ നിയമപരിഷ്‌കാരങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഒരു കോർ കമ്മിറ്റി രൂപീകരിച്ചിരുന്നു. അവർ പ്രഫുൽ ഗോഡ പട്ടേലുമായി കൂടിക്കാഴ്ച നടത്തി ജനവിരുദ്ധമായ പരിഷ്‌കാരങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടും. എന്നാലും ലക്ഷദ്വീപിന്റെ വികസനത്തിന് വേണ്ടിയാണ് പരിഷ്‌കാരങ്ങൾ നടത്തുന്നതെന്ന് സ്ഥാപിക്കുവാനായിരിക്കും അഡ്മിനിസ്ട്രേറ്റർ ശ്രമിക്കുക.

അതേസമയം, ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കേസ് നൽകിയതിനെതിരെ ലക്ഷദ്വീപ് ഘടകത്തിലെ ബിജെപിയിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ഐഷയ്ക്കെതിരെ വിദ്വേഷ പ്രചരണത്തിന് ബിജെപി ശ്രമം നടത്തുന്നത് വെളിപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്ത് വന്നിരുന്നു. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടിയും ദ്വീപ് ബിജെപി വൈസ് പ്രസിഡന്റ് കെ.പി മുത്തുക്കോയയും തമ്മില്‍ സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പുകളാണ് പുറത്ത് വന്നത് .

മീഡിയവണ്‍ ചാനലിലെ ചര്‍ച്ചക്കിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഇടപെല്‍ ജെവായുധം (ബയോവെപ്പണ്‍) എന്ന നിലക്കാണെന്ന് ഐഷ പരാമര്‍ശിച്ചതാണ് വിവാദമായത്. ചൈന മറ്റ് രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് എന്നായിരുന്നു ഐഷ പറഞ്ഞത്. ബിജെപി ലക്ഷദ്വീപ് നേതാവ് അബ്ദുല്‍ ഖാദര്‍ നല്‍കിയ പരാതിയിന്മേല്‍ കവരത്തി പോലീസ് ആണ് ഐഷക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 124 എ , 153 എ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഐഷക്ക് പിന്തുണയുമായി ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം ഉള്‍പ്പെടെ രംഗത്ത് വന്നിട്ടുണ്ട്.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT