Around us

പാര്‍ട്ടി കോണ്‍ഗ്രസ്; വെയിറ്റ് ആന്‍ഡ് സീയെന്ന് കെ.വി തോമസ്; ശരീരം കോണ്‍ഗ്രസിലും മനസ്സ് മറ്റുപലയിടത്തുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ സംസ്ഥാന നേതൃത്വത്തെ തള്ളി കെ.വി തോമസ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതി തേടി. ഒന്‍പതാം തീയതി വരെ സമയമുണ്ടെന്നും കാത്തിരുന്ന് കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.ഐ.എം സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചപ്പോള്‍ തന്നെ പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നെന്നും കെ.വി തോമസ് പറഞ്ഞു.

സീതാറാം യെച്ചൂരിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഒന്‍പതാം തീയ്യതി താന്‍ പങ്കെടുക്കേണ്ട പരിപാടിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ട് വെയിറ്റ് ആന്‍ഡ് സീ എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നാണ് കെ.വി തോമസ് പറഞ്ഞത്.

കെ.വി തോമസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തി. കോണ്‍ഗ്രസില്‍ ഉറച്ചു നില്‍ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കെ.വി തോമസ് പാര്‍ട്ടിക്ക് പുറത്ത് പോകണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്ന് നേടാവുന്നതെല്ലാം കെ.വി തോമസ് നേടിയിട്ടുണ്ടെന്നും കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ നടക്കുന്ന സി.പി.എമ്മിന്റെ പരിപാടിയില്‍ പോകണമെന്ന വാശി കെ.വി തോമസിന് എന്തിനാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു.

അസ്വസ്ഥത വരുമ്പോള്‍ അദ്ദേഹം സീതാറാം യെച്ചൂരിയെ കാണാനും പാര്‍ട്ടി ഓഫീസിലും പോകും. ഇപ്പോള്‍ ശരീരം കോണ്‍ഗ്രസിലും മനസ് മറ്റ് പലയിടത്തുമായിട്ടാണ് വ്യാപരിക്കുന്നത്.

ഒന്നുകില്‍ അദ്ദേഹം കോണ്‍ഗ്രസില്‍ അടിയുറച്ച് നില്‍ക്കണം. അല്ലെങ്കില്‍ അദ്ദേഹം തീരുമാനം പുറത്ത് പറഞ്ഞ് അനില്‍ കുമാറിനെ പോലെയുള്ള ഒരു സ്റ്റാന്‍ഡ് എടുക്കണം. ഇതില്‍ ഏതെങ്കിലും ഒന്ന് ആകാനേ സാധിക്കൂ.

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

SCROLL FOR NEXT