Around us

വികസന കാഴ്ചപ്പാടില്‍ ഇടതിനൊപ്പം തന്നെ; പരാജയ കാരണം സിപിഎം പരിശോധിക്കുമെന്ന് കെ.വി തോമസ്

വികസന കാഴ്ചപ്പാടില്‍ ഇടതിനൊപ്പം തന്നെയെന്ന് വ്യക്തമാക്കി കെ.വി തോമസ്. പരാജയത്തിന്റെ കാരണങ്ങള്‍ സി.പി.ഐ.എം പഠിക്കുമെന്നാണ് കരുതുന്നത്. സഹതാപതരംഗമാണോ, കെ-റെയിലിനോടുള്ള എതിര്‍പ്പാണോ എന്നതെല്ലാം സി.പി.ഐ.എമ്മാണ് പരിശോധിക്കേണ്ടത്. രാഷ്ട്രീയത്തില്‍ വിജയവും പരാജയവുമെല്ലാം സ്വാഭാവികമാണെന്നും കെ.വി തോമസ്.

കെ.വി തോമസിന്റെ വാക്കുകള്‍

തൃക്കാക്കരയിലെ തോല്‍വിയെക്കുറിച്ച് സി.പി.എം പരിശോധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഇത്ര വലിയൊരു വിജയം യുഡിഎഫ് പോലും പ്രതീക്ഷിച്ചിട്ടില്ല. സഹതാപതരംഗമാണോ, കെ-റെയിലിനോടുള്ള ജനങ്ങളുടെ എതിര്‍പ്പാണോ. ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ടി വരും. രാഷ്ട്രീയത്തില്‍ ഇതൊക്കെ സ്വാഭാവികമാണ്.

വികസന കാഴ്ചപ്പാടില്‍ ഇടത് പക്ഷത്തിനൊപ്പം തന്നെ. നമ്മള്‍ നേരിടേണ്ടത് ബിജെപിയുടെ അന്ധമായ മതഭ്രാന്തിനെയാണ്. കെ.വി തോമസ് ഒരു പ്രസ്ഥാനമല്ലല്ലോ. തൃക്കാക്കരയില്‍ ഒരു പാളിച്ച സംഭവിച്ചതായി തോന്നിയിട്ടില്ല. സിസ്റ്റമാറ്റിക്ക് വര്‍ക്കായിരുന്നു. ഇത് ജനങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT