Around us

'പാര്‍ട്ടി വിടുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല'; ഹൈക്കമാന്‍ഡിന് പരാതിയുമായി കെ.വി തോമസ്

കോണ്‍ഗ്രസ് വിടുമെന്ന് പ്രചരണത്തിനെതിരെ പരാതിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. പാര്‍ട്ടി വിടുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. താന്‍ പാര്‍ട്ടി വിടുമെന്ന് പ്രചരണം നടത്തി. തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചരണം നടന്നു. ഇക്കാര്യമുന്നയിച്ചാണ് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് കെ.വി തോമസ് പരാതി നല്‍കുന്നത്.

കോണ്‍ഗ്രസ് വിടുന്ന കാര്യത്തില്‍ കെ.വി തോമസ് ഇന്ന് വാര്‍ത്ത സമ്മേളനം നടത്തുമായിരുന്നു പ്രചരണം. മാധ്യമങ്ങളെ കാണാനുള്ള തീരുമാനം മാറ്റി. സോണിയ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം ഹൈക്കമാന്‍ഡ് പ്രതിനിധികളെ കാണാനായി തീരുമാനിക്കുകയായിരുന്നു.

ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ കെ.വി തോമസിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. കെ.വി തോമസുമായി സംസാരിച്ചുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് വിട്ട് എത്തുകയാണെങ്കില്‍ സ്വീകരിക്കുമെന്ന നിലപാടിലായിരുന്നു സി.പി.എം.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT